റിയാദ്: സൗദിയില്‍ അഴിമതികേസുമായി ബന്ധപ്പെട്ട് 241 പേര്‍ അറസ്റ്റിലായി. സര്‍ക്കാര്‍ വിഭാഗത്തിലെതടക്കമുള്ളവരാണ് അറസ്റ്റിലായത്. ദി ഓവര്‍സൈറ്റ് ആന്റ് ആന്റി കറപ്ഷന്‍ അതോറിറ്റിയാണ് അറസ്റ്റ് വിവരം അറിയിച്ചത്.

സ്വദേശികളെ കൂടാതെ വിദേശികളും പിടിയിലായവരില്‍പ്പെടും. ആഭ്യന്തരം, ആരോഗ്യം, ഗ്രാമകാര്യ നഗരവികസന-പാര്‍പ്പിടം, വിദ്യാഭ്യാസം, മാനവ വിഭവശേഷി സാമൂഹിക വികസനം എന്നീ മന്ത്രാലയങ്ങളിലെയും ഹദഫ്, സൗദി കസ്റ്റംസ് അതോറിറ്റി, സൗദി പോസ്റ്റ് എന്നീ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ അറസ്റ്റിലായിട്ടുണ്ട്. കൈക്കൂലി, അധികാര ദുര്‍വിനിയോഗം, ചൂഷണം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കേസുകളാണ് ദേശീയ അഴിമതി വിരുദ്ധ അതോറിറ്റി ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.