തായിഫ്: പുണ്യനഗരിയില്‍ തീര്‍ത്ഥാടകരെ സഹായിക്കാന്‍ സൗദി നാഷണല്‍ ഹജ്ജ് സെല്ലിന്റെ കീഴില്‍ തായിഫ് മേഖലയില്‍ നിന്നും സേനവനത്തിനിറങ്ങിയ വളണ്ടിയര്‍മാരുടെ സ്നേഹ സംഗമം ശ്രദ്ധേയമായി. ഹജ്ജ് സേവന വേളയിലുണ്ടായ മറക്കാനാവാത്ത അനുഭവങ്ങള്‍ വളണ്ടിയര്‍മാര്‍ പങ്ക് വെച്ചു. 

സൗദി നാഷണല്‍ ഹജ്ജ് സെല്‍ ജനറല്‍ കണ്‍വീനര്‍ ജമാല്‍ വട്ടപ്പൊയല്‍ സംഗമം ഉദ്ഘാടനം ചെയ്തു. തായിഫ് കെ.എം.സി.സി പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സാലി അദ്ധൃക്ഷത വഹിച്ചു. നാസര്‍കഴക്കൂട്ടം സ്വാഗതം പറഞ്ഞു. ഈ വര്‍ഷത്തെ ഹജ്ജ് പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മ നിരതനായി രംഗത്തുണ്ടായിരുന്ന ജമാല്‍ വട്ടപ്പൊയിലിന് തായിഫ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റി അംഗീകാരമായി ഉപഹാരം നല്‍കി ആദരിച്ചു. മുഹമ്മദ് സാലി സെന്‍ട്രല്‍ കമ്മറ്റിയുടെ സ്നേഹോപഹാരം ജമാല്‍ വട്ടപ്പൊയിലിന് സമ്മാനിച്ചു. 

അലഗ ജുനൂബ് കെ.എം.സി.സി, സിറ്റി കെ എം സി സി  എന്നീ ഏരിയ കമ്മറ്റീകളുടെ നേതൃത്വത്തില്‍ ജമാല്‍ വട്ടപ്പൊയിലിന് ഷാള്‍ അണിയിച്ചു. എം എ റഹ്മാന്‍, ഗഫൂര്‍ പുല്ലാളൂര്‍, അബുബക്കര്‍ തളിപ്പറമ്പ്, ഹനീഫ തുറക്കല്‍, സലാം പുല്ലാളൂര്‍, ജലീല്‍ തോട്ടോളി, അബുബക്കര്‍ ആവിലോറ സംസാരിച്ചു. ഷരീഫ് മണ്ണാര്‍ക്കാട്, അബ്ദുല്ല ചെറുമുക്ക്, അലി ഒറ്റപ്പാലം, നസീര്‍ തടത്തില്‍, അഷ്റഫ് ടി പി, സുനീര്‍ ആനമങ്ങാട് നേതൃത്വം നല്‍കി. അബ്ദുല്‍ സലാം ബാഖവി പ്രാര്‍ത്ഥന നടത്തി. ഫാറൂഖ് പുത്തനത്താണി നന്ദി പറഞ്ഞു