Riyadh, Kozhikode, Diedറിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ട കോഴിക്കോട് പാറേപ്പടി സ്വദേശി അഞ്ചു കണ്ടത്തില്‍ അബ്ബാസിന്റെ (58) മൃതദേഹം സംസ്‌കരിച്ചു. ഒന്‍പത് വര്‍ഷത്തോളമായി റിയാദിലെ സ്റ്റീല്‍ സ്റ്റാര്‍ എന്ന കമ്പനിയില്‍ ജോലി ചെയ്തിരുന്ന അബ്ബാസിനെ നെഞ്ചുവേദനയെത്തുടര്‍ന്ന് റാബിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒന്‍പത് ദിവസത്തോളം വെന്റിലേറ്ററില്‍ കഴിയുകയും തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നു.

അബ്ബാസിന്റെ കുടുബത്തിന്റെ ആഗ്രഹപ്രകാരം കഴിഞ്ഞ ദിവസം അല്‍ ഹൈര്‍ റോഡിലെ മന്‍സൂറിയ മക്ബറയിലാണ് ഖബറടക്കം നടന്നത്. കേളി കലാസാംസ്‌കാരിക വേദി സുലൈ ഏരിയ ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകരും കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയും ഇടപെട്ടാണ് മൃതദേഹം അടക്കം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. സംസ്‌കാര ചടങ്ങില്‍ അബ്ബാസിന്റെ കമ്പനി പ്രതിനിധികളും മറ്റ് സഹപ്രവര്‍ത്തകരും പങ്കെടുത്തു. അബ്ബാസിന് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.