റിയാദ്: സിപിഎം നേതാവ് സന്ദീപ് കുമാറിനെ (36) ആർഎസ്‌എസുകാർ കുത്തിക്കൊന്ന സംഭവത്തിൽ കേളി കലാസാംസ്കാരിക വേദി പ്രതിഷേധം രേഖപ്പെടുത്തി.

കേന്ദ്രഭരണത്തിൻ കീഴിൽ സംഘപരിവാർ, സിപിഎം പ്രവർത്തകർക്ക് നേരെ നടത്തുന്ന അക്രമങ്ങൾ നാടിന്റെ സമാധാനം തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. സിപിഐഎം പ്രവർത്തകർ കൊല്ലപ്പെടുമ്പോൾ കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾ കാണിക്കുന്ന നിരുത്തരവാദപരമായ നിസ്സംഗതയും കണ്ണടക്കലും അക്രമികൾക്കും കൊലപാതകികൾക്കും പ്രോത്സാഹനമാവുകയാണ്.

കേരളത്തിലെ സിപിഐഎം പ്രവർത്തകർക്കെതിരെ കേരളത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന അക്രമ കൊലപാതക പരമ്പരകൾ തികച്ചും അപലപനീയവും പ്രതിഷേധാർഹവുമാണ്. ആർഎസ്‌എസിന്റെ നേതൃത്വത്തിൽ സംഘപരിപാവർ നടത്തിക്കൊണ്ടിരിക്കുന്ന കൊലപാതക രാഷ്ട്രീയം അവസാനപ്പിക്കണം. കൊലപാതകികൾക്കെതിരെയും, അതിന് ഗൂഢാലോചന നടത്തിയവർക്കെതിരെയും ശക്തമായ നിയമനടപടികൾ കൈക്കൊള്ളണമെന്നും  കേളി സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.