റിയാദ്: അറബ് സഖ്യസേന യമനിലെ അബീദിയയില്‍ നടത്തിയ ഓപ്പറേഷനുകളില്‍ പത്ത് സൈനിക വാഹനങ്ങള്‍ നശിപ്പിക്കുകയും 180 ലധികം ഹൂതികള്‍ കൊല്ലപ്പെടുകയും ചെയ്തതായി സഖ്യസേന അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാരിബിലെ അബീദിയ ജില്ലയിലും ചുറ്റുമുള്ള ഗ്രാമങ്ങളിലും ഹൂതികളെ ലക്ഷ്യമിട്ട് 40സൈനിക നടപടികളാണ് നടത്തിയതെന്നും സഖ്യസേന അറിയിച്ചു.

യമനിലെ മാരിബിലെ ഒരു ജില്ലയാണ് അബിദിയ. സെപ്റ്റംബര്‍ 23 മുതല്‍ ഇവിടെ സാധാരണക്കാരുടെ സഞ്ചാരത്തെ തടസ്സപ്പെടുത്തുകയും മെഡിക്കല്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതടക്കമുള്ള മാനുഷിക സഹായ പ്രവര്‍ത്തങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്ന് യുഎന്‍ മാനവിക കാര്യങ്ങളുടെ ഏകോപന ഓഫീസ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

മിസൈലുകളും ഉപരോധങ്ങളും ഉപയോഗിച്ച് ഗ്രാമങ്ങളിലും പട്ടണങ്ങളിലും സാധാരണക്കാരുടെ ജീവന് ഭീഷണിയുയര്‍ത്തിക്കൊണ്ട് ഹൂത്തി മലീഷ്യകള്‍ അന്തര്‍ദേശീയ മാനുഷിക നിയമങ്ങള്‍ അവഗണിക്കുന്നതായി സഖ്യസേന പറഞ്ഞു.