റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞ കൊല്ലം കുണ്ടറ സ്വദേശി മനോഹരന്റെ (51) മൃതദേഹം നാട്ടിലെത്തിച്ചു. റിയാദ് കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗമാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി സുലൈ എക്‌സിറ്റ് പതിനെട്ടിലെ ഒരു നിര്‍മാണ കമ്പനിയില്‍ ക്രെയിന്‍ ഓപ്പറേറ്റര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. രണ്ടു വര്‍ഷം മുന്‍പ് അവധി കഴിഞ്ഞെത്തിയ മനോഹരന്‍ നാട്ടില്‍ പോകുന്നതിന് തയ്യാറായിരിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മനോഹരന്‍.