റിയാദ്: കേളി കലാ സാംസ്‌കാരിക വേദി നസ്സീം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രസംഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കേളി നസ്സീം ഷാര ഹംസ യുണിറ്റില്‍ നടന്ന പരിപാടി കേളി കേന്ദ്ര സാംസ്‌കാരിക വിഭാഗം അംഗം നൗഫല്‍ പൂവക്കുറിശ്ശി ഉത്ഘാടനം ചെയ്തു. ഏരിയ സാംസ്‌കാരിക കമ്മിറ്റി കണ്‍വീനര്‍ അനില്‍കുമാര്‍ മോഡറേറ്ററായി. കേളി കേന്ദ്ര സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ടിആര്‍ സുബ്രഹ്മണ്യന്‍, ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ജോഷി പെരിഞ്ഞനം, ഏരിയ പ്രസിഡന്റ് ഹനീഫ, ട്രഷറര്‍ ബാബുരാജ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. 

പൊതു വേദികളില്‍ സഭാകമ്പമില്ലാതെ ആശയ വ്യക്തതയോടെ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിക്കുന്നതിനും സംവാദങ്ങളില്‍ ഏര്‍പ്പെടുന്നതിനും പ്രവര്‍ത്തകരെ പോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രസംഗ പരിശീലന പരിപാടി സംഘടിപ്പിക്കുന്നതെന്നും ഏരിയ സാംസ്‌കാരിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇതൊരു തുടര്‍പരിപാടിയായി നടത്താനാണ് ആലോചിക്കുന്നതെന്നും ജോഷി പെരിഞ്ഞനം പറഞ്ഞു. പരിപാടിയില്‍ ഏരിയയിലെ വിവിധ യുണിറ്റുകളില്‍ നിന്ന് നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.