റിയാദ്: കേളി സുലൈ ഏരിയ ടവര്‍ യുണിറ്റ് അംഗമായിരുന്ന അഷറഫ് പറമ്പടിയുടെ വിയോഗത്തില്‍ കേളി സുലൈ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുശോചന യോഗം ചേര്‍ന്നു. 

ഏതാനം ദിവസം മുന്‍പാണ് കോഴിക്കോട് ചെലവുര്‍ സ്വദേശി അഷറഫ് പറമ്പടി (47) ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റിയാദില്‍ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരണപ്പെട്ടത്.  അനുശോചനയോഗത്തില്‍ ഏരിയ പ്രസിഡന്റ് ലത്തീഫ് അധ്യക്ഷനായി.  ടവര്‍ യുണിറ്റ് സെക്രട്ടറി അശോക്കുമാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. 

കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍, പ്രസിഡന്റ് ദയാനന്ദന്‍, ട്രഷറര്‍ ഗീവര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റുമാരായ മെഹ്‌റുഫ് പൊന്ന്യം, സുധാകരന്‍ കല്ല്യാശ്ശേരി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുരേഷ് കണ്ണപുരം, പ്രഭാകരന്‍, വാസുദേവന്‍, സുരേന്ദ്രന്‍ കൂട്ടായി, പ്രിയേഷ് കുമാര്‍, ഏരിയ സെക്രട്ടറി ബോബി മാത്യൂ, ഏരിയ രക്ഷാധികാരി കമ്മിറ്റി ആക്ടിങ് കണ്‍വീനര്‍ ഷറഫ് ബാബ്‌തൈന്‍, ടവര്‍ യൂണിറ്റ് പ്രസിഡന്റ് വിനോദ്കുമാര്‍, രാജീവ് ബാലന്‍, സുനില്‍, ജീവകാരുണ്യ കമ്മിറ്റി അംഗം ജാഫര്‍, ഉമ്മര്‍കുട്ടി, ഏരിയ കമ്മിറ്റി അംഗങ്ങള്‍, യുണിറ്റ് സെക്രട്ടറിമാര്‍ എന്നിവരും അഷറഫിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. 

സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും വിവിധ യുണിറ്റുകളില്‍ നിന്നുള്ള കേളി പ്രവര്‍ത്തകരുമടക്കം നിരവധിപേര്‍ അനുശോചന യോഗത്തില്‍ പങ്കെടുത്തു.