റിയാദിലെ പ്രമുഖ കല സാംസ്‌കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസിന് 2019 ലെ പുതിയ കമ്മിറ്റി നിലവില്‍ വന്നു.

അരുണ്‍ പൂവാര്‍ (പ്രസിഡന്റ്), റിജോഷ് കടലുണ്ടി (സെക്രട്ടറി), നബീല്‍ ഷാ മഞ്ചേരി (ട്രഷര്‍), ഷൈജുപച്ച (കോഓര്‍ഡിനേറ്റര്‍), സുരേഷ് കുമാര്‍, സിജോ മാവേലിക്കര (വൈസ് പ്രസിഡന്റുമാര്‍), മജു അഞ്ചല്‍, സാജിദ് ആലപ്പുഴ (ജോ: സെക്രട്ടറിമാര്‍), ഷഫീഖ് പാറയില്‍ (സ്‌പോര്‍ട്‌സ് കണ്‍വീനര്‍), ഹരി കായംകുളം, ലുബൈബ് ഇ.കെ (ആര്‍ട്‌സ്), അനില്‍കുമാര്‍ തംബുരു, സജിത്ത് ഖാന്‍ (ഐ.ടി), എടവണ്ണ സുനില്‍ ബാബു, ജോസ് കടമ്പനാട്, ജലീല്‍ കൊച്ചിന്‍ (മീഡിയ), ഡൊമിനിക് സാവിയോ (പിആര്‍ഒ), സനൂപ് രയരോത്, സുല്‍ഫി കൊച്ചു, നൗഷാദ് പള്ളത്, ഫൈസി കൊച്ചു എന്നിവരെയും വിവിധ വകുപ്പിലേക്കായി തിരഞ്ഞെടുത്തു, ബത്ത അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സെക്രട്ടറി നവസ് ഒപ്പീസ് കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷര്‍ രാജീവ് മാരൂര്‍ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു, സലാം പെരുമ്പാവൂര്‍ അധ്യക്ഷത വഹിച്ചു, സുരേഷ് കുമാര്‍ സ്വാഗതവും, രാജീവ് മാരൂര്‍ നന്ദിയും പറഞ്ഞു, ജലീല്‍ കൊച്ചിന്‍, സുരേഷ് കുമാര്‍, അലി ആലുവ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു, അന്‍വര്‍ ചെമ്പറക്കി, ജോണി തോമസ്, അനസ് കൊടുവള്ളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.