സൗദി അറേബ്യയിലെ റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിംഗ് ഖാലിദ് ഫൗണ്ടേഷന്റെ മേല്‍നോട്ടത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദേശീയ സമിതി സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് സൗദി മലയാളി ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ സമ്മാനദാന സമ്മേളനം 2019 ജൂണ്‍ 21 ന് റിയാദ് കിംഗ് ഖാലിദ് ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു.
സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന്ന് കിംഗ് ഖാലിദ് ഫൗണ്ടേഷന്‍ ഗൈഡന്‍സ് സെന്റര്‍ മേധാവി ശൈഖ് ഇബ്രാഹീം നാസര്‍ അല്‍ സര്‍ഹാന്‍ മുഖ്യരക്ഷാധികാരിയും കുഞ്ഞഹമ്മദ് കോയ ഹായില്‍ ചെയര്‍മാനുമായുള്ള വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ഫസല്‍ റഹ്മാന്‍ (സിറ്റി ഫ്ളവര്‍), അഷ്റഫ് വേങ്ങാട്ട്, സി.പി മുസ്തഫ സമീര്‍ പോളിക്ലിനിക്, സൈനുല്‍ ആബിദീന്‍ (എം. ഇ. എസ്). ശിഹാബുദ്ദീന്‍ (മദീന ഹൈപ്പര്‍ മാര്‍ക്കറ്റ്), അബ്ദുല്‍ ഖാദര്‍ (മക്ക ഹൈപ്പര്‍ മാര്‍ക്കറ്റ്, മന്‍സൂര്‍ (അല്‍റയ്യാന്‍ പോളിക്ലിനിക്), ഉബൈദ് നസ്റുദ്ദിന്‍ വി.ജെ, ഷൈഖ് മുജീബ്, എസ്.വി അര്‍ഷുല്‍ അഹ്മദ്, മുഹമ്മദ് അലി എടത്തനാട്ടുകര, അജ്മല്‍ മദനി എന്നിവര്‍ രക്ഷാധികാരികളും അബൂബക്കര്‍ എടത്തനാട്ടുകര, അബ്ബാസ് ചെമ്പന്‍, ഡോ: ഫാറൂഖ്, അബൂബക്കര്‍-യാമ്പു, കബീര്‍ സലഫി, ഇദ്രീസ് സ്വലാഹി, അഡ്വ: അബ്ദുല്‍ ജലീല്‍, നൗഷാദ് അലി കോഴിക്കോട്, എ. ഐ. അബ്ദുല്‍ ഹമീദ് സുല്ലമി, മുജീബ് എടവണ്ണ, എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരുമാണ്.
മുജീബ് അലി തൊടികപ്പുലം ജനല്‍ കണ്‍വീനറായും സുല്‍ഫീകര്‍ മുഹമ്മദ്, അബ്ദുല്‍ ഹക്കീം, ഷിഹാബ് സലഫി, ജലാലുദ്ധീന്‍ - ജുബൈല്‍, ആമിര്‍ അസ്ഹര്‍, മൊയ്തീന്‍ -അല്‍കോബാര്‍, അബ്ദുല്‍ ജബ്ബാര്‍ എടക്കര, സാജിദ് കൊച്ചി, അബ്ദുറസാഖ് എടക്കര, മൂസ തലപ്പാടി കണ്‍വീനര്‍മാരായും വിവിധ വകുപ്പ് ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാരായി യഥാക്രമം ഹബീബ്റഹ്മാന്‍ ജുബൈല്‍, അബ്ദുറസാഖ് സ്വലാഹി, (പ്രോഗ്രാം) മന്‍സൂര്‍ സിയാംകണ്ടം, നൂറുദ്ദീന്‍ മുഹമ്മദ് (റിസപ്ഷന്‍), ഷംസീര്‍ മുഹമ്മദ്, മുജീബു റഹ്മാന്‍ ഇരുമ്പുഴി (പബ്ലിസിറ്റി) സകരിയ്യ കോഴിക്കോട് (പ്രിന്റ്ിംഗ്) ഫൈസല്‍ ബുഖാരി നജീബ് സ്വലാഹി (രജിസ്ട്രേഷന്‍), ഷംസുദ്ദീന്‍ പുനലൂര്‍,, ഹനീഫ മാസ്റ്റര്‍ (വേദി) അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍, റഷീദ് വടക്കന്‍ (വോളണ്ടിയര്‍) അബ്ദുല്‍മജീദ് തൊടികപ്പുലം, മര്‍സൂഖ്. ടി.പി (അക്കമഡേഷന്‍)അബ്ദുല്‍ അസീസ് കോട്ടക്കല്‍ മാസിന്‍ ചെറുവാടി (ഫുഡ്), കബീര്‍ ആലുവ, അംജദ് കുനിയില്‍ (സമ്മാനം) മുനീര്‍ അരീക്കോട്, അഷ്്റഫ് തിരുവനന്തപുരം (ലൈറ്റ്&സൗണ്ട്) സുബൈര്‍ കൊച്ചി, അബ്ദുല്‍ റസാഖ് പാലേമാട് (ട്രാന്‍സ്പോര്‍ട്ടേഷന്‍) വിശുദ്ധ ക്വുര്‍ആന്റെ സന്ദേശം പൊതുജനങ്ങളിലേക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കഴിഞ്ഞ പന്ത്രണ്ടു വര്‍ഷങ്ങളിലായി നടന്നുവരുന്ന ഖുര്‍ആന്‍ വിജ്ഞാന പരീക്ഷകളില്‍ ആയിരങ്ങളാണ് പങ്കെടുക്കുന്നത്. സമാപന സംഗമത്തില്‍ സൗദിയിലെയും ഇന്ത്യയിലെയും പ്രമുഖര്‍ സംബന്ധിക്കുന്നതാണ്.