റിയാദ്: മദീനയിലെ പ്രവാചക പള്ളിയില്‍ പ്രാര്‍ത്ഥന നടത്താന്‍ ഇഅ്തമര്‍ന അപേക്ഷയിലൂടെ അനുമതിയും സമയയും എടുക്കേണ്ട ആവശ്യമില്ലെന്ന് ഹജജ് ഉംറ മന്ത്രാലയം അറിയിച്ചു. അതേസമയം റൗദാ ഷെരീഫില്‍ പ്രാര്‍ത്ഥിക്കാനോ പ്രവാചകന്റെ ഖബര്‍ സന്ദര്‍ശിക്കാനോ മാത്രമേ അനുമതി ആവശ്യമുള്ളൂ. പ്രവാചകന്റെ പള്ളിയില്‍ പ്രവേശിക്കാനും പ്രാര്‍ത്ഥന നടത്താനും യാതൊരു മുന്‍വ്യവസ്ഥയും ആവശ്യമില്ലെന്നും, തവക്കല്‍ന ആപ്പില്‍ രോഗപ്രതിരോധ ആരോഗ്യ നില കാണിച്ചാല്‍ മതിയെന്നും മന്ത്രാലയം പറഞ്ഞു.

കൊറോണ വൈറസിനെതിരായ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കുകയോ, വൈറസ് ബാധിച്ച ശേഷം ആരോഗ്യം വീണ്ടെടുക്കുത്ത് പ്രതിരോധ ശേഷി ഉണ്ടാക്കുകയൊ, ഒരു ഡോസ് വാക്‌സിന്‍ എടുത്ത് ശേഷം 14 ദിവസം പൂര്‍ത്തിയാക്കി രോഗപ്രതിരോധ ശേഷി വീണ്ടെടുക്കുകയും ചെയ്തതായി തവക്കല്‍ന ആപ്പില്‍ സ്റ്റാറ്റസ് രേഘപ്പെടുത്തുകയും വേണം. സൗദിയില്‍ കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞുവരികയാണ്. രോഗം ഭേതമാകുന്നവരുടെ എണ്ണം കൂടുന്നുമുണ്ട്. ഞായറാഴ്ച 70 പുതിയ കോവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 81 പേര്‍ രോഗമുക്തരായിട്ടുമുണ്ട്. അഞ്ച് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഞായറാഴ്ച കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത റിയാദില്‍ 21 പേരിലാണ്. ഏറ്റവും കുറവ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തബൂക്ക്, അല്‍ജൗഫ്, ഹായില്‍, അല്‍ ബാഹ എന്നിവിടങ്ങളില്‍ ഒന്ന് വീതവുമാണ്.

Content Highlights: Permission is not required to offer prayers at the Mosque in madinah says Ministry of Hajj