ജിദ്ദ: പാന്തേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഒന്നാം വാര്‍ഷികവും സൗദി ദേശീയദിനാഘോഷവും വ്യാഴാഴ്ച രാത്രി ഹറാസാത്തിലെ വില്ലയില്‍ നടക്കും. പരിപാടിയോടനുബന്ധിച്ച് പുതിയ കമ്മിറ്റിയെയും തിരഞ്ഞെടുക്കും. രാത്രി പത്ത് മണിക്കാരംഭിക്കുന്ന പരിപാടിയില്‍, നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ കല കായിക മത്സരങ്ങള്‍ നടക്കും. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നടന്ന യോഗത്തില്‍ ചെയര്‍മാന്‍ കെ.എന്‍.എ ലത്തീഫ് അധ്യക്ഷത വഹിച്ചു. അഷ്‌റഫ് ആലങ്ങാടന്‍, ഷാഹിദ് കളപ്പുറത്ത്, നിസാര്‍ നടുക്കര, ഇംതാദ്, നവാസ്.സി.പി, സിറാജ് കൊട്ടപ്പുറം, സമീര്‍ കളത്തിങ്ങല്‍, ഇര്‍ഷാദ് കളത്തിങ്ങല്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ ഷമീര്‍ കുഞ്ഞ സ്വാഗതവും ട്രഷറര്‍ നൗഷാദ് ബാവ നന്ദിയും പറഞ്ഞു.