റിയാദ്: കേരളീയത്തനിമ വിളിച്ചറിയിച്ച വിവിധ മത്സര ഇനങ്ങളും, കലാപരിപാടികളും, ഓണസദ്യയുമൊരുക്കി കേളി കലാ സാംസ്‌കാരിക വേദി മജ്മ  യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു.
  
മജ്മയിലെ വിശ്രമ കേന്ദ്രത്തില്‍ വെച്ച്  നടന്ന സംഗമത്തിന്റെ ഭാഗമായ സാംസ്‌കാരിക സമ്മേളനം കേളി കുടുംബ വേദി സെക്രട്ടറി സീബ കൂവോട് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ഡോ.പ്രവീണ്‍ ആമുഖ പ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് പ്രതീഷ് പുഷ്പന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ യൂണിറ്റ് സെക്രട്ടറി നസീം സ്വാഗതം പറഞ്ഞു. കേളി ആക്ടിങ് ട്രഷറര്‍ സെബിന്‍ ഇക്ബാല്‍, ഏരിയ സെക്രട്ടറി സുനില്‍ കെ, ഏരിയാ  രക്ഷാധികാരി കണ്‍വീനര്‍ ഉമ്മര്‍, ഏരിയ പ്രസിഡന്റ് ജവാദ്, രക്ഷാധികാരി സമിതി അംഗം ഫിറോസ്, ഏരിയ ട്രഷറര്‍ സജിത്ത്, തുടങ്ങിയവര്‍ സംഗമത്തിന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. യൂണിറ്റ് ട്രഷറര്‍ രതീഷ് രാജേഷ് ചാലിയാര്‍ നന്ദി പറഞ്ഞു.

യൂണിറ്റിലെ അംഗങ്ങളും, കുടുബാംഗങ്ങളും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.