അല്‍കോബാര്‍: കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നേതൃസാന്നിധ്യമായിരുന്ന സൗദി ഒഐസിസി പ്രസിഡന്റ് പിഎംനജീബിന്റെ വേര്‍പാടില്‍ അല്‍കോബാര്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി  അനുശോചിച്ചു. അല്‍കോബാറിലെ പ്രവാസി സമൂഹത്തിന്റെ  നേതൃനിരയില്‍ മൂന്ന് പതിറ്റാണ്ട്  കാലമായി പ്രവര്‍ത്തിച്ച പിഎം നജീബിന്റെ വേര്‍പാട് നികത്താനാവാത്ത നഷ്ടമാണെന്നും രൂക്ഷമായ കോവിഡ് കാലത്തെ വിവിധ കൂട്ടായമകള്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പരസ്പര സഹകരണം രൂപീകരിക്കാന്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സൗദിയിലെ  ഒഐസിസി പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നതായും സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സിദ്ദീഖ് പാണ്ടികശാല, സിറാജ് ആലുവ, നജീബ് ചീക്കിലോട് എന്നിവര്‍ വ്യക്തമാക്കി.