ജിദ്ദ: ജിദ്ദയിലെ പോത്തുകല്ല് പഞ്ചായത്ത് പ്രവാസി കൂട്ടായ്മ പോപ്പി ജിദ്ദയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ചേര്‍ന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ഷറഫിയയില്‍ ചേര്‍ന്ന വിപുലമായ യോഗത്തില്‍ ജിദ്ദാ മക്ക റാബിക് തൂവല്‍ തുടങ്ങിയ പ്രദേശങ്ങളിലെ അംഗങ്ങള്‍ പങ്കെടുത്തു. പോപ്പി ജിദ്ദാ പ്രസിഡന്റ് ഗഠ ജുനൈസ് അധ്യക്ഷത വഹിച്ച ജനറല്‍ ബോഡി യോഗത്തില്‍ ജനറല്‍ സെക്രട്ടറി അബൂട്ടി പള്ളത്ത് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം പൊത്തുകല്ല് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ 4,61,600 രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കൂട്ടായ്മക്ക് സാധിച്ചു എന്ന് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് സെക്രട്ടറി അബൂട്ടി പള്ളത്ത് അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തെ വരവ് ചിലവ് കണക്കുകള്‍ ട്രഷറര്‍ യൂനുസലി യോഗത്തില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് രക്ഷാധികാരി സുല്‍ഫിക്കറിന്റെ നേതൃത്വത്തില്‍ പുതിയ വര്‍ഷത്തേക്കുള്ള കമ്മിറ്റി തിരഞ്ഞെടുപ്പു നടന്നു. പുതിയ ഭാരവാഹികളായി അബൂട്ടി പള്ളത്ത് (പ്രസിഡന്റ്) അക്ബര്‍ പൂങ്കുഴി (ജനറല്‍ സെക്രട്ടറി) യൂനുസലി ടി പി (ട്രഷറര്‍) നിഷാദ് പി (വര്‍ക്കിംഗ് പ്രസിഡന്റ്) സുഹൈല്‍ തൈക്കാടന്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി) ജോബി സ്‌കറിയ, ഷാജി AP, മാനുപ്പ ഉപ്പാട്ടി (വൈസ് പ്രസിഡന്റ്) സലീം മാഞ്ചേരി, ഹില്‍മി പുലത്ത്, ബാബു സി.കെ. (ജോയിന്റ് സെക്രട്ടറി) യായും അബ്ദു സലാം എം.കെ., ഇസ്മായില്‍ പാറക്കല്‍, അഷ്ഹറലി പൂങ്കുഴി, ഫിറോസ്ഖാന്‍ KK, സമീര്‍ ആലായി, ഉസ്മാന്‍ PM, കുഞ്ഞാലി P, സുധീഷ് ഉപ്പട, മുജീബ് തയ്യില്‍, ജംഷീര്‍ കൊതേരി എന്നിവരെ എക്‌സിക്യൂട്ടീവ് മെംബര്‍മാരായും യോഗം തിരഞ്ഞെടുത്തു. 
പ്രവര്‍ത്തക സമിതി അംഗങ്ങളായി നവാസ് ചോലക്കല്‍, ഷമീം, ഷാഹുല്‍ നവാസ്, നസീബ്, മൊയ്തീന്‍ കുട്ടി പറമ്പന്‍, മുനവ്വര്‍ പി, ശിഹാബ് ഉപ്പട, സുനില്‍ തമ്പുരാട്ടിക്കല്, ഫാസില്‍ മുണ്ടേരി, അബ്ദുറഹിമാന്‍, മാനുട്ടി, സുബൈര്‍, സഫീര്‍ വെളുമ്പിയംപാടം, ഉബൈദ് പാറോളി, മുനീര്‍ നല്ലംതണ്ണി തുടങ്ങിയവരെയും യോഗം തിരഞ്ഞെടുത്തു. പോപ്പി ജിദ്ദാ ഉപദേശക സമിതി അംഗങ്ങളായി ജുനൈസ് KT (ചെയര്‍മാന്‍), സുനീര്‍ കിയാത്, അന്‍സാര്‍ ബാബു, ജയകൃഷ്ണന്‍ (വൈസ് ചെയര്‍മാന്‍മാര്‍) എന്നിവരെയും യോഗത്തില്‍ വെച്ച് തിരഞ്ഞെടുത്തു. ജലീല്‍ പുതിയറ, കരീം പുലിവെട്ടി, മൂസ്സ പൈക്കാടന്‍ എന്നിവര്‍ പുതിയതായി തിരഞ്ഞെടുത്ത ഭാരവാഹികള്‍ക്ക് ആശംസകളര്‍പ്പിച്ചു സംസാരിച്ചു. വരുന്ന ചെറിയ പെരുന്നാള്‍ സുദിനത്തില്‍ പി പി എല്‍ 2019 പെരുന്നാള്‍ കളി ഷറഫിയ്യ ഓഡസ്റ്റ് ഫുട്‌ബോള്‍ അക്കാദമിയില്‍ വെച്ച് നടത്താനും തുടര്‍ന്ന് ചേര്‍ന്ന ആദ്യ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. നിഷാദ് പി സ്വാഗതവും അക്ബര്‍ പൂങ്കുഴി നന്ദിയും പറഞ്ഞു.