ദമ്മാം: സൗദിഅറേബ്യയിലെ ദമ്മാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ദമ്മാം മീഡിയ ഫോറത്തിന്റെ പുതിയ ഭാരവാഹികളായി പ്രസിഡന്റ് ചെറിയാന്‍ കിടങ്ങന്നൂര്‍ (മംഗളം), ജനറല്‍ സെക്രട്ടറി അഷ്റഫ് ആളത്ത് (മിഡി ലിസ്റ്റ് ചന്ദ്രിക), ട്രഷറര്‍ നൗഷാദ് ഇരിക്കൂര്‍ (മീഡിയ വണ്‍)എന്നിവര്‍ ചുമതലയേറ്റു. വൈ.പ്രസിഡന്റ് സിറാജുദ്ധീന്‍ (തേജസ് ന്യൂസ്) ജോ.സെക്രട്ടറി അനില്‍ കുറിച്ചിമുട്ടം (ഏഷ്യാനെറ്റ്‌ന്യൂസ്) എന്നിവരാണ് സഹഭാരവാഹികള്‍.

ദമ്മാം ഹോളി ഡെയ്സ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജനല്‍ ബോഡിയില്‍ ഐക്യകണ്ഠമായിരുന്നു തിരഞ്ഞെടുപ്പ്. മുന്‍ പ്രസിഡന്റ് എംഎം നഈം (കൈരളി ടി വി) അധ്യക്ഷത വഹിച്ചു. ഹബീബ് ഏലം കുളം (മലയാളം ന്യൂസ്) ഉദ്ഘാടനം ചെയ്തു. അഷ്റഫ് ആളത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ടും അനില്‍ കുറിച്ചിമുട്ടം സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പി ടി അലവി (ജീവന്‍ ടിവി), സാജിദ് ആറാട്ട് പുഴ (മാധ്യമം), മുജീബ് കളത്തില്‍ (ജയ്ഹിന്ദ് ടിവി),സുബൈര്‍ ഉദിനൂര്‍ (റ്റൊന്റി ഫോര്‍ ടിവി), സുധീര്‍ ആലുവ (ജയ്ഹിന്ദ് ടിവി)എന്നിവര്‍ പ്രസംഗിച്ചു. അഷ്റഫ് ആളത്ത് സ്വാഗതവും നൗഷാദ് ഇരിക്കൂര്‍ നന്ദിയും പറഞ്ഞു.