റിയാദ്: റിയാദിലെ പ്രമുഖ പ്രാദേശിക സംഘടനയായ നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ രണ്ടാം വാര്‍ഷികം ആഘോഷിച്ചു. 2021 സെപ്റ്റംബര്‍ 17 ന് മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക സമ്മേളനവും കലാസന്ധ്യയും എഴുത്തുകാരനും വിദ്യാഭ്യാസ വിദഗ്ദ്ധനുമായ ഡോ.ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നന്മയുടെ പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ ഐ കരുനാഗപ്പള്ളി അധ്യക്ഷനായിരുന്നു. രക്ഷാധികാരി അബ്ദുല്‍ ബഷീര്‍ ആമുഖ പ്രസംഗം നടത്തി. 

കെഎംസിസി ജീവകാരുണ്യ വിഭാഗം കോര്‍ഡിനേറ്റര്‍ സിദ്ദീഖ് തുവ്വൂരില്‍ നിന്ന് നന്മയുടെ അടുത്ത വര്‍ഷത്തേക്കുള്ള ജീവകാരുണ്യ ഫണ്ടിന്റെ ആദ്യ ഗഡു, ഹ്യൂമാനിറ്റി കോര്‍ഡിനേറ്റര്‍ ഷെഫീഖ് മുസ്ല്യാര്‍, ജോ.കോര്‍ഡിനേറ്റര്‍മാരായ റിയാസ് സുബൈര്‍, ഷൈന്‍ ഷാ റഷീദ്, ഷെമീര്‍ കിണറുവിള എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. 

എന്‍ആര്‍കെ സെല്‍ ആക്ടിങ്ങ് ചെയര്‍മാന്‍ സത്താര്‍ കായംകുളം, മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍, നന്മ ഉപദേശക സമിതി അംഗം നിസ്സാര്‍ പള്ളിവടക്കതില്‍ എന്നിവര്‍ ചേര്‍ന്ന് സിബിഎസ്ഇ ഉന്നത വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു. സ്വാലിഹ ബദര്‍ (2021 സിബിഎസ്ഇ 12-ാം ക്ലാസ്സ്), അസ്ലീം നജീം, നവാല്‍ നബീസു (2020 സിബിഎസ്ഇ 10-ാം ക്ലാസ്സ്) എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

നന്മയുടെ മുഖ്യ സംഘാടകന്‍ കൂടിയായ ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഖിനാസ് എം കരുനാഗപ്പള്ളിയെ പ്ലീസ് ഇന്ത്യ ഗ്ലോബല്‍ ചെയര്‍മാന്‍ ലത്തീഫ് തെച്ചി പൊന്നാട അണിയിച്ച് ആദരിച്ചു.

ചടങ്ങില്‍ എംബസി പ്രതിനിധികളും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകരായ സിദ്ദീഖ് കല്ലൂപറമ്പന്‍, ഗഫൂര്‍ കൊയിലാണ്ടി, അയൂബ് കരൂപ്പടന്ന, അഷ്‌റഫ് മേച്ചേരി, ഇസ്മായില്‍ കണ്ണൂര്‍, ഷാജി മടത്തില്‍, വിജയന്‍ നെയ്യാറ്റിന്‍കര, പ്രെഡിന്‍ അലക്‌സ്, ജോണ്‍സണ്‍, വല്ലി ജോസ് എന്നിവര്‍ പങ്കെടുത്തു.

ജനറല്‍ സെക്രട്ടറി ഷാജഹാന്‍ മൈനാഗപ്പള്ളി സ്വാഗതവും ട്രഷറര്‍ മുനീര്‍ മണപ്പള്ളി നന്ദിയും പറഞ്ഞു. നവാല്‍ നബീസു അവതാരകയായിരുന്നു. 

കലാസന്ധ്യയില്‍ റിയാദിലെ പ്രമുഖ ഗായകരും കലാകാരന്മാരും അണി നിരന്നു. നന്മയുടെ ആര്‍ട്‌സ് കണ്‍വീനര്‍ കൂടിയായ ചിത്രകാരന്‍ സാബു ഫസലിന്റെ ചിത്ര പ്രദര്‍ശനം കാണികളുടെ പ്രത്യേക പ്രശംസ പിടിച്ചു പറ്റി.

അഷ്‌റഫ് മുണ്ടയില്‍, യാസര്‍ പണിക്കത്ത്, ഫഹദ് നസ്സീം, മുഹമ്മദ് സുനീര്‍, ഷമീര്‍ കുനിയത്ത്, ഹാഫിസ് നിസ്സാര്‍, നൗഫല്‍ നൂറുദ്ദീന്‍, മുസ്തഫ, ഷെഫീഖ് തഴവ, സക്കീര്‍ വവ്വാക്കാവ്, ഷിനു, അമീര്‍ ഷാ, സജീവ്, ഷഫീഖ് തേവലക്കര, ഹുസ്സൈന്‍ ഓച്ചിറ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ഷികത്തിന് മുന്നോടിയായി നടന്ന ജനറല്‍ ബോഡി യോഗത്തില്‍ കൂട്ടായ്മയുടെ 2021 - 2023 ലേക്കുള്ള ഭാരവാഹികളെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. സക്കീര്‍ ഹുസൈന്‍ ഐ കരുനാഗപള്ളിയെ പ്രസിഡന്റായും ഷാജഹാന്‍ മൈനാഗപ്പള്ളിയെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു. മുനീര്‍ മണപ്പള്ളിയാണ് പുതിയ ട്രഷറര്‍. ഹ്യൂമാനിറ്റി കണ്‍വീനറായി ഷെഫീഖ് മുസ്ല്യാര്‍ തിരഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികള്‍
വൈസ് പ്രസിഡന്റുമാര്‍: ജാനിസ് ഷംസ്, യാസ്സര്‍ പണിക്കത്ത്, അന്‍സര്‍, ഫഹദ് നസീം, ജോയിന്റ് സെക്രട്ടറിമാര്‍: മുഹമ്മദ് സുനീര്‍, ഷെമീര്‍ കുനിയത്ത്, ഹാഫിസ് നിസാര്‍, ജോയിന്റ് ട്രഷറര്‍മാര്‍: നവാസ് ലത്തീഫ്, നിയാസ് തഴവ, ഹ്യൂമാനിറ്റി ജോ.കോര്‍ഡിനേറ്റര്‍മാര്‍ : റിയാസ് സുബൈര്‍, ഷൈന്‍ഷാ, ഷെമീര്‍ കിണറുവിള
മെംബര്‍ഷിപ്പ് സെല്‍ കോര്‍ഡിനേറ്റര്‍ : അഖിനാസ് എം കരുനാഗപ്പള്ളി, ജോ.കോര്‍ഡിനേറ്റര്‍മാര്‍ : നവാസ് തോപ്പില്‍, നവാബ്, അമീര്‍ ഷാ
മീഡിയ സെല്‍ കോര്‍ഡിനേറ്റര്‍ : നൗഫല്‍ നൂറുദ്ദീന്‍
ജോ. കോര്‍ഡിനേറ്റര്‍മാര്‍ : റിയാസ് വഹാബ്, സക്കീര്‍ വവ്വാക്കാവ്
ആര്‍ട്‌സ് വിങ്ങ് കോര്‍ഡിനേറ്റര്‍ : സാബു ഫസല്‍
ജോ.കോര്‍ഡിനേറ്റര്‍ : ഷെഫീക്ക് തഴവ
സ്‌പോര്‍ട്‌സ് വിങ്ങ് കോര്‍ഡിനേറ്റര്‍ : മുസ്തഫ
ജോ.കോര്‍ഡിനേറ്റര്‍ : ഷിനു
രക്ഷാധികാരിമാര്‍ : മന്‍സൂര്‍ കല്ലൂര്‍, അബ്ദുല്‍ ബഷീര്‍, സിനു അഹമ്മദ് , സത്താര്‍ മുല്ലശ്ശേരി, അഷ്‌റഫ് മുണ്ടയില്‍
ഉപദേശക സമിതി അംഗങ്ങള്‍ : നൗഷാദ് ബിന്‍സാഗര്‍, നൗഫല്‍ കോടിയില്‍, സലീം കുനിയത്ത്, സലീം ചേമത്തറ, നിസ്സാര്‍ പള്ളിവടക്കതില്‍