റിയാദ്: സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ തടസ്സം നില്‍ക്കാന്‍ നിരവധി ആളുകളും കാരണങ്ങളും ഉണ്ടാകുമെങ്കിലും തങ്ങളുടെ പ്രവര്‍ത്തി പഥത്തില്‍ നിന്നും യാതൊരു കാരണവശാലും വ്യതിചലിക്കരുതെന്ന് ജിസിസിയിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാര ജേതാവുമായ അഷ്റഫ് താമരശ്ശേരി ജീവകാരുണ്യ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. റിയാദിലെ നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മയുടെ 'നന്മ ഹ്യൂമാനിറ്റി ഐക്കണ്‍ പുരസ്‌കാരം' ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതി മത ഭേദമന്യേയുള്ള ഐക്യമാണ് പ്രവാസികളുടെ ശക്തിയെന്നും അത് തകരാനിടയാകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എയര്‍പോര്‍ട്ടില്‍ കോവിഡ് റാപ്പിഡ് ടെസ്റ്റിന് ഈടാക്കുന്ന ഭീമമായ ഫീസിന്റെ കാര്യത്തില്‍ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും ഉടന്‍ തന്നെ മാറ്റം പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവാസി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച പ്രവാസോത്സവം പരിപാടിക്ക് വേണ്ടി സൗദി അറേബ്യന്‍ തലസ്ഥാനത്തെതിയതായിരുന്നു അദ്ദേഹം.

നവംബര്‍ 20 ശനിയാഴ്ച്ച വൈകിട്ട് മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നന്മ പെയ്തിറങ്ങുന്ന രാവ് എന്ന പേരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ റിയാദ് ഇന്ത്യന്‍ എംബസ്സി ലേബര്‍ അറ്റാഷേ ശ്യാം സുന്ദറാണ് പുരസ്‌കാര ദാനം നിര്‍വഹിച്ചത്.

നന്മയുടെ ആര്‍ട്‌സ് കണ്‍വീനറും ചിത്രകാരനുമായ സാബു ഫസല്‍ വരച്ച ഛായാചിത്രം അഷ്‌റഫ് താമരശ്ശേരിക്ക് സമ്മാനിച്ചു. സാബു ഫസലിനെയും രക്ഷാധികാരി സത്താര്‍ മുല്ലശ്ശേരിയെയും ചടങ്ങില്‍ മൊമെന്റോ നല്‍കി ആദരിച്ചു. സംവിധായകന്‍ ജി. പ്രജേഷ് സെന്‍ എഴുതിയ ഒടുവിലത്തെ കൂട്ട് എന്ന സ്വന്തം ആത്മകഥാപരമായ പുസ്തകം അഷ്‌റഫ് താമരശ്ശേരിയില്‍ നിന്ന് രക്ഷാധികാരി അബ്ദുല്‍ ബഷീര്‍ ഏറ്റു വാങ്ങി.

എന്‍ ആര്‍ കെ സെല്‍ ആക്ടിങ് ചെയര്‍മാന്‍, സത്താര്‍ കായംകുളം, വേള്‍ഡ് മലയാളി കൗണ്‍സില്‍ സൗദി ചാപ്റ്റര്‍ ചെയര്‍മാന്‍ ഡോ.ജയചന്ദ്രന്‍, പ്രവാസി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ അസ്ലം പാലത്ത്, മലയാള മിത്രം ഓണ്‍ലൈന്‍ മാനേജിങ്ങ് ഡയറക്ടര്‍ ജയന്‍ കൊടുങ്ങല്ലൂര്‍, റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം കോര്‍ഡിനേറ്റര്‍ ഷിബു ഉസ്മാന്‍, റൈസ് ബാങ്ക് കൂട്ടായ്മ ചെയര്‍മാന്‍ സലാം ടി വി എസ്സ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

നന്മയുടെ പ്രസിഡന്റ് സക്കീര്‍ ഹുസ്സൈന്‍ ഐ കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ രക്ഷാധികാരി അബ്ദുല്‍ ബഷീര്‍ ആമുഖ പ്രസംഗം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാജഹാന്‍ സ്വാഗതവും ട്രഷറര്‍ മുനീര്‍ മണപ്പള്ളി നന്ദിയും പറഞ്ഞു.

ജിജോ ജോണ്‍ (റിയാദ് ഇന്ത്യന്‍ എംബസ്സി), യോഹന്നാന്‍ (ബി എം കാര്‍ഗോ) ഷാജി മഠത്തില്‍ (യവനിക), സുരേഷ് ശങ്കര്‍ (ഓ ഐ സി സി), നാസര്‍ ലെയ്‌സ്, അയൂബ് കരൂപ്പടന്ന, ഇസ്മയില്‍ കണ്ണൂര്‍ (മീഡിയ വിങ്ങ്‌സ്), ഷാജഹാന്‍ ചാവക്കാട് തുടങ്ങിയവരും ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു. നവാല്‍ നബീസു അവതാരക ആയിരുന്നു.

കൂട്ടായ്മ അംഗങ്ങളായ ഫെഫീഖ് തഴവ, ഷെമീര്‍ കിണറുവിള, നുജൂം മനയത്ത്, നഹല്‍ റയ്യാന്‍ തുടങ്ങിയവരും ഷിജു കോട്ടങ്ങല്‍, മുത്തലിബ് കാലിക്കറ്റ്, തസ്‌നീം റിയാസ്, മന്‍സൂര്‍ ചെമ്മല, നൗഫല്‍ വടകര, ലെന ലോറന്‍സ്, അക്ഷയ് സുധീര്‍, അനീഖ് ഹംദാന്‍ തുടങ്ങി റിയാദിലെ പ്രമുഖ കലാകാരന്മാരും അണി നിരന്ന കലാപരിപാടികള്‍ അവാര്‍ഡ് നിശയ്ക്ക് മാറ്റ് കൂട്ടി.

പരിപാടികള്‍ക്ക് അഷ്‌റഫ് മുണ്ടയില്‍, ഷഫീഖ് മുസ്ല്യാര്‍, യാസര്‍ പണിക്കത്ത്, ഫഹദ്, മുഹമ്മദ് സുനീര്‍, ഷെമീര്‍ കുനിയത്ത്, നവാസ് ലത്തീഫ്, നൗഫല്‍ നൂറുദ്ദീന്‍, റിയാസ് വഹാബ്, നവാസ് ഓച്ചിറ, നവാസ് തോപ്പില്‍, ഷെരീഫ് മൈനാഗപ്പള്ളി, സക്കീര്‍ വവ്വാക്കാവ്, ജാഫര്‍, സമ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.