ജിദ്ദ: വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയില്‍ വേറിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സുന്നീ മര്‍കസിന്റെ ജിദ്ദ ഘടകത്തിന് പുതിയ നേതൃത്വം നിലവില്‍ വന്നു. സെമി വെര്‍ച്വറലായി സംഘടിപ്പിക്കപ്പെട്ട വാര്‍ഷിക കൗണ്‍സിലില്‍ മര്‍കസ് ചാന്‍സലര്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്.

രാജ്യത്തിനും സമൂഹത്തിനും മാതൃകയായി മര്‍കസ് നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, പുതുതായി മര്‍കസ് ലക്ഷ്യം വെക്കുന്ന വ്യത്യസ്ത പദ്ധതികളും സേവനങ്ങളും പ്രവാസി സമൂഹത്തെ പരിചയപ്പെടുത്തണമെന്ന് കാന്തപുരം ഓര്‍മ്മപ്പെടുത്തി.

കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും മര്‍കസ് ജനറല്‍ മാനേജറുമായ സി. മുഹമ്മദ് ഫൈസി കൗണ്‍സില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ജിദ്ദ മര്‍കസ് ഭാരവാഹികളായി പ്രസിഡന്റ് : മൊയ്തീന്‍ കുട്ടി സഖാഫി, ജനറല്‍ സെക്രട്ടറി റഷീദ് പന്തല്ലൂര്‍, ഫിനാന്‍സ് സെക്രട്ടറി അബ്ദുല്‍ നാസര്‍ മായനാട് എന്നിവരെ തിരഞ്ഞെടുത്തു. വിവിധ ഡിപ്പാര്‍ട്ടുമെന്റിലേക്ക് സയ്യിദ് സയ്നുല്‍ ആബിദീന്‍ തങ്ങള്‍, റസാഖ് ഹാജി കണ്ണൂര്‍ (സപ്പോര്‍ട്ട് സര്‍വീസ്). അബ്ദുല്‍ ഗഫൂര്‍ പൊന്നാട്, സുജീര്‍ പുത്തന്‍പള്ളി (എക്‌സലെന്‍സി) നൗഫല്‍ മുസ്ലിയാര്‍, മുഹമ്മദ് അലി കട്ടിപ്പാറ (പബ്ലിക് റിലേഷന്‍) സാദിഖ് ചാലിയാര്‍, ഖലീല്‍ റഹ്മാന്‍ കൊളപ്പുറം (മീഡിയ & ഐടി). യഹ്യ നൂറാനി, ഇബ്രാഹീം കിനിയ (ഇന്റര്‍ സ്റ്റേറ്റ് റിലേഷന്‍ഷിപ്പ്). എന്നിവരെയുമാണ് തിരഞ്ഞെടുത്തത്.

മക്ക സോണ്‍ റിട്ടേണിംഗ് ഓഫീസര്‍ ത്വല്‍ഹത് കൗണ്‍സില്‍ നിയന്ത്രിച്ചു. മര്‍കസ് ഗ്ലോബല്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ വാഴക്കാട്, മര്‍കസ് പി.ആര്‍.ഒ മര്‍സൂഖ് സഅദി, സയ്യിദ് ഹബീബ് തങ്ങള്‍, ഷാഫി മുസ്ലിയാര്‍ അബ്ദുന്നാസിര്‍ അന്‍വരി, മുജീബ് എആര്‍ നഗര്‍, അഷ്റഫ് കൊടിയത്തൂര്‍, ബാവഹാജി കൂമണ്ണ, അബ്ദുറഊഫ് പൂനൂര്‍, ഉമൈര്‍ വയനാട്, അബ്റാര്‍ ചുള്ളിയോട് തുടങ്ങിയവര്‍ സംബന്ധിച്ചു.