മക്ക: വെള്ളിയാഴ്ച, വിശുദ്ധ ഹറം പ്രദേശത്തും ചുറ്റുവട്ടത്തും തായിഫ് അടക്കമുള്ള സ്ഥലങ്ങളിലും മഴ വര്‍ഷിച്ചു. ആത്മീയ അന്തരീക്ഷത്തില്‍ തീര്‍ത്ഥാടകര്‍ മഴയിലും ഉംറ അനുഷ്ഠാനങ്ങള്‍ നടത്തുന്നതും മാതാഫില്‍ പ്രാര്‍ത്ഥിക്കുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മക്ക ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ കാറ്റ്, ആലിപ്പഴം എന്നിവയോടൊപ്പം മിതമായതും കനത്തതുമായ ഇടിമിന്നലും മഴയും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം തായിഫിന്റെ ചില ഭാഗങ്ങളില്‍ നേരിയ തോതില്‍ മഴ പെയ്തു. ചിലയിടങ്ങളിലാവട്ടെ അന്തരീക്ഷത്തില്‍ മൂടല്‍മഞ്ഞും കാണപ്പെട്ടു.