KU Iqbal, Obituaryജിദ്ദ: സൗദിയിലെ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും കോളമിസ്റ്റുമായ കെ.യു ഇഖ്ബാല്‍ (58) അന്തരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്. ലൂക്കീമിയ ബാധിച്ച് ഏതാനും ദിവസങ്ങളായി ജിദ്ദ നാഷണല്‍ ആശുപത്രിയിലും തുടര്‍ന്ന് കിങ് ഫഹദ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. ഭാര്യ:റസീന. മക്കള്‍: നഈം, അഹമ്മദ് അസദ് (നാട്ടില്‍ വിദ്യാര്‍ത്ഥികള്‍).

ദീര്‍ഘകാലം റിയാദില്‍ മലയാളം ന്യൂസ് ലേഖകനായിരുന്നു. മാതൃഭൂമി, മറ്റ് ആനുകാലികങ്ങളില്‍ സ്ഥിരം കോളമിസ്റ്റായിരുന്നു. സൗദി അറേബ്യ പശ്ചാത്തലമായി ഇറങ്ങിയ ഹിറ്റ് സിനിമ 'ഖദ്ദാമ' യുടെ കഥ എഴുതിയത് ഇദ്ദേഹമായിരുന്നു.