ജിദ്ദ: ഉംറ നിര്‍വഹിക്കാനെത്തിയ എംഎസ്എഫ് ദേശീയ ഉപാധ്യക്ഷന്‍ പിവി അഹമ്മദ് സാജുവിന് പുളിക്കല്‍ പഞ്ചായത്തു കെഎം സിസി സ്വീകരണം നല്‍കി. സ്വീകരണ പരിപാടി കമ്മിറ്റി ചെയര്‍മാന്‍ കെപി അബ്ദുറഹിമാന്‍ ഹാജി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ കെഎം സിസി ചെയര്‍മാന്‍ ബാബു നഹ്ദി കൊട്ടപ്പുറം ഉദഘാടനം ചെയ്തു. കെ എന്‍ എ ലത്തീഫ്, കൊണ്ടോട്ടി മണ്ഡലം കെഎംസിസി പ്രസിഡന്റ് നാസര്‍ ഒളവട്ടൂര്‍, ജനറല്‍ സെക്രട്ടറി അബ്ദുറഹിമാന്‍ അയക്കോടന്‍, പിഎന്‍സി ഹസ്സന്‍, കുഞ്ഞുമുഹമ്മദ് ഒളവട്ടൂര്‍, സിദീഖ് ഒളവട്ടൂര്‍, നൗഫല്‍ മേച്ചേരി, പി എന്‍ സി സലാം, സലിം നീറാട്, ഗഫൂര്‍ ബാബുട്ടി, അര്‍ഷാദ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ശരീഫ് നീറാട് സ്വാഗതവും, സെക്രട്ടറി റാഷിദ് കെ.പി നന്ദിയും പറഞ്ഞു.