റിയാദ്: പതിനാറ് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന കേളി കുടുംബവേദി അംഗം പി.വി.സ്മിതയ്ക്ക് കുടുബവേദിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികകൂടിയായ സ്മിത കുടുംബവേദി ബത്ത യൂണിറ്റ് അംഗമാണ്. മലയാളം മിഷന്‍ റിയാദ് ചാപ്റ്റര്‍ അധ്യാപികയായും പ്രവര്‍ത്തിച്ചിരുന്നു. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് സ്വദേശിയാണ്.

കുടുംബവേദി ബത്ത യൂണിറ്റ് പരിധിയില്‍ ചേര്‍ന്ന യാത്രയയപ്പ് ചടങ്ങില്‍ വെച്ച് കുടുംബ വേദി പ്രസിഡന്റ് പ്രിയ വിനോദ് കുടുംബവേദിയുടെ ഉപഹാരം സ്മിതയ്ക്ക് കൈമാറി. ചടങ്ങില്‍ ബത്ത യൂണിറ്റ് ട്രഷറര്‍ ഷൈനി അറയ്ക്കല്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സന്ധ്യ രാജ്, അനില്‍ അറയ്ക്കല്‍, വിനോദ്, കുടുംബവേദിയിലെ കുട്ടികളായ ഹേന പുഷ്പരാജ്, നേഹ പുഷ്പരാജ്, അനാമിക അറയ്ക്കല്‍, അവന്തിക അറയ്ക്കല്‍, ഗൗതം കൃഷ്ണ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. യാത്രയയപ്പിന് സ്മിത നന്ദി പറഞ്ഞു.