റിയാദ്: കേളി കലാസംസ്‌കാരികവേദി കേന്ദ്ര കമ്മിറ്റി മുന്‍ അംഗവും, മലാസ് ഏരിയാ മുന്‍ സെക്രട്ടറിയും ഹാര യൂണിറ്റ് അംഗവുമായിരുന്ന ജയപ്രകാശിന്റെ നിര്യാണത്തില്‍ മലാസ് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണം സംഘടിപ്പിച്ചു. കണ്ണൂര്‍ മാവിലായി മുണ്ടയോട് സ്വദേശിയായ ജയപ്രകാശ് മെയ് അവസാനം ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരിച്ചത്.

ഏരിയാ പ്രസിഡന്റ് ജവാദ് പരിയാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ ഏരിയാ സെക്രട്ടറി സുനില്‍ കുമാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. കേളിയുടെ മുന്‍നിരയില്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കുകയും, ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങള്‍ ആത്മാര്‍ത്ഥതയോടെ പൂര്‍ത്തിയാക്കുന്നതിനും, പ്രവര്‍ത്തിച്ച മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുന്നതിനും ജയപ്രകാശിന് സാധിച്ചിരുന്നുവെന്ന് പ്രമേയത്തില്‍ അനുസ്മരിച്ചു.

കേളി മുഖ്യ രക്ഷാധികാരി സമിതി കണ്‍വീനര്‍ കെപിഎം സാദിഖ്, സമിതി അംഗങ്ങളായ ഗോപിനാഥ് വേങ്ങര, സതീഷ് കുമാര്‍, കേളി ആക്റ്റിംഗ് സെക്രട്ടറി ടി.ആര്‍.സുബ്രഹ്മണ്യന്‍, ജോയിന്റ് ട്രഷറര്‍ സെബിന്‍ ഇക്ബാല്‍, ജീവകാരുണ്യ കമ്മിറ്റി ചെയര്‍മാന്‍ നസീര്‍, മലാസ് രക്ഷാധികാരി ആക്റ്റിംഗ് സെക്രട്ടറി ഫിറോസ് തയ്യില്‍, കമ്മിറ്റി അംഗങ്ങളായ മുകുന്ദന്‍, റിയാസ്, ഹുസൈന്‍, അഷ്റഫ് പൊന്നാനി, രക്ഷാധികാരി കമ്മിറ്റി മുന്‍ അംഗം നാസര്‍ കാരക്കുന്ന്, ഹാര യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്ത് എന്നിവര്‍ അനുശോചന യോഗത്തില്‍ സംസാരിച്ചു. ഹാര യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍, യൂണിറ്റ് ഭാരവാഹികള്‍, മലാസ് ഏരിയാ കമ്മിറ്റി അംഗങ്ങള്‍, രക്ഷാധികാരി കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.