ജിദ്ദ: ജിദ്ദയിലെ ആദ്യത്തെ ഫുട്ബാള്‍ അക്കാദമി ആയ ജിദ്ദ സ്പോര്‍ട്സ് ക്ലബ്ബും ഏഷ്യയിലെ ഫുട്ബാള്‍ ഭീമന്മാരായ അല്‍ അഹലി ജിദ്ദയുമായി നാളെ ഏറ്റുമുട്ടും. വൈകുന്നേരം അല്‍ അഹ്ലി സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. 

ട്രെയിനികള്‍ക്കു വൈവിധ്യമാര്‍ന്ന പരിശീലന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ജെഎസ്‌സി യുടെ വ്യത്യസ്തമായ രാജ്യങ്ങളിലെ കളിക്കാരുമായി കളിയ്ക്കാന്‍ അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം സൗഹാര്‍ദ്ദ  മത്സരങ്ങള്‍  നടത്തുന്നത്. 

ഇതിനു മുന്നേ ആഫ്രിക്കന്‍ ഫുട്ബാള്‍ താരങ്ങള്‍ അടങ്ങിയ എറിത്രിയ സ്‌കൂളുമായും ജെഎസ്‌സി അക്കാദമി പരിശീലന മത്സരം നടത്തിയിരുന്നു. 13 വയസ്സില്‍ താഴെയുള്ള കുട്ടികളാണ് അല്‍ അഹ്ലിയുമായി മത്സരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍നിന്നു വിഭിന്നമായി ജെ എസ് സി ഇപ്പോള്‍ സൗദി, യമന്‍, പാകിസ്ഥാന്‍, ആഫ്രിക്ക തുടങ്ങി  അന്താരാഷ്ട്ര തലത്തിലുള്ള കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.