ജിദ്ദ: പെന്റീഫ് ഫോക്കസ് ജിദ്ദ- ഹിബ ഏഷ്യ പൊളിക്കിനിക് എന്നിവയുടെ സഹകരണത്തോടെ നടത്തിയ മെഡിക്കല്‍ ക്യാമ്പിന്റെ വിജത്തില്‍ സഹകരിച്ച സ്ഥാപനങ്ങളെയും, സംഘടനകളെയും വളണ്ടിയര്‍മാരെയും ആദരിച്ചു.  ശറഫിയ അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന  ചടങ്ങ് ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരി വി.കെ. റൗഫ് ഉദ്ഘാടനം ചെയ്തു. 

ഹിബ ഏഷ്യ , ഫോക്കസ് ജിദ്ദ എന്നിവര്‍ക്കുള്ള ഉപഹാരം വി.കെ റൗഫ് കൈമാറി. ക്യാംപില്‍ വളണ്ടിയര്‍ സേവനം അനുഷ്ഠിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നാലകത്ത് റഷീദ്, അബ്ദുല്‍ മജീദ് വി.പി, അയ്യൂബ് മാസ്റ്റര്‍ എന്നിവര്‍ വിതരണം ചെയ്തു. ഹിബ ഏഷ്യ പൊളിക്ലിനിക് സി.ഇ.ഒ മിര്‍സ ഷെരീഫ്, ഫോക്കസ് പ്രതിനിധി ജരിര്‍ വേങ്ങര, അയ്യൂബ് മുസ്ലിയാരകത്ത് എന്നിവര്‍ സംസാരിച്ചു. 

ചടങ്ങിന് ബിഷര്‍.പി.കെ താഴെക്കോട് സ്വാഗതവും അബ്ദുല്‍ മജിദ് .വി.പി നന്ദിയും പറഞ്ഞു. നാലകത്ത് റഷീദ് അധ്യക്ഷത സഹിച്ചു.