ജിദ്ദ: പ്രവാസം  മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന കൊണ്ടോട്ടി സെന്റര്‍ അംഗവും ജിദ്ദ ഖാസിയാരകം മഹല്ല് കമ്മിറ്റി മുന്‍പ്രസിഡന്റുമായിരുന്ന ചേനേപുറത്ത് അബ്ദുറസാഖിന് കൊണ്ടോട്ടി സെന്റര്‍ യാത്രയയപ്പ് നല്‍കി. സലീം മധുവായി അധ്യക്ഷത വഹിച്ചു. കബീര്‍ കൊണ്ടോട്ടി, റഹ്മത്ത് അലി എരഞ്ഞിക്കല്‍, റഫീഖ് മാങ്കായി, ശഫീഖ് കൊണ്ടോട്ടി, പി.സി.അബൂബക്കര്‍, കബീര്‍ തുറക്കല്‍, ഹമീദ് കരിമ്പുലാക്കല്‍, ഹമീദ് അബീര്‍, മുസ്തഫ അമ്പലപള്ളി, മുനീര്‍ കുടുക്കന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെന്റര്‍ ഉപഹാരം മധുവായി സലീം നല്‍കി. എ.ടി.ബാവ തങ്ങള്‍ സ്വാഗതവും റഷീദ് മാങ്കായി നന്ദിയും പറഞ്ഞു.