ജിദ്ദ: വിദ്യാര്‍ഥികളുടെ അറബി ഭാഷാനൈപുണ്യം വികസിപ്പിക്കുന്നതിനായി സൗദി വിദ്യഭ്യാസ മന്ത്രാലയത്തിനു കീഴില്‍ വിദേശ വിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പ്രസംഗ മല്‍സരത്തില്‍ മദാഇന്‍ അല്‍ ഫഹദ് മഹ്ദ് അല്‍ ഉലൂം ഇന്റര്‍നാഷണല്‍ സ്‌കൂളിലെ മൂന്നു വിദ്യാര്‍ഥികള്‍ സമ്മാനര്‍ഹരായി. അബ്ദുള്ള താജുദ്ദീന്‍ ഹബീബൂള്ള, ഫര്‍ദിന്‍ ബക്കര്‍ ഫൈജു മോന്‍, മുഹമ്മദ് സിനാന്‍ മുജീബ് റഹ്‌മാന്‍ എന്നീ വിദ്യാര്‍ഥികളാണ് വിജയികളായത്.

സ്‌കൂള്‍ ഹാളില്‍ നടന്ന അനുമോദന ചടങ്ങില്‍ മാനേജര്‍ ആദില്‍ അബ്ദുള്ള ബാഅശാന്‍ അനുമോദന പത്രവും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ യഹ്‌യ ഖലീല്‍ നൂറാനി ഉപഹാരവും നല്‍കി. അക്കാഡമിക് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മരക്കാര്‍ പുളിക്കല്‍, സിസിഎ കോര്‍ഡിനേറ്റര്‍ മുഹമ്മദ് റിയാസ്, ഇംഗ്ലീഷ്, സയന്‍സ് വിഭാഗം തലവന്‍മാരായ ഷൗക്കത്തലി താനൂര്‍, മുഹമ്മദ് റമീസ് തല്‍തൊടിക എന്നിവര്‍ സംബന്ധിച്ചു.