മക്ക: മക്കയിലെ വിശുദ്ധ ഹറം പള്ളിയില്‍ ആയുധവുമായി എത്തിയ ഐ.എസ് ഭീകരനെ അറസ്റ്റ് ചെയ്തതായി മക്ക പോലീസ് അറിയിച്ചു. മസ്ജിദുല്‍ ഹറാമിലെ ഒന്നാം നിലയില്‍ വെച്ചാണ് ആയുധവുമായി ഇയാളെ ഹറം സുരക്ഷാ സേന പിടികൂടിയത്.

കഴിഞ്ഞ ചൊവ്വാഴ്ച അസര്‍ നമസ്‌ക്കാരത്തിനുശേഷമായിരുന്നു സംഭവമെങ്കിലും ഇപ്പോഴാണ് അധികൃതര്‍ വിവരം പുറത്തുവിട്ടത്. ഹറമിന്റെ ഒണ്ടാം നിലയില്‍വെച്ച് ഇയാള്‍ തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണച്ച് മുദ്രാവാക്യം വിളിക്കുന്നത് ശ്രദ്ധയില്‍പെട്ട അധികൃതര്‍ ഇയാളെ പിടികൂടുകയായിരുന്നു. ഹറമില്‍ വിശ്വാസികള്‍ക്കിടയിലുടെ മുദ്രാവാക്യം വിളിച്ച് നീങ്ങുകയായിരുന്ന ഇയാളുടെ കൈയില്‍ മൂര്‍ച്ചയേറിയ ആയുധവും ഉണ്ടായിരുന്നു. വിശ്വാസികളെ ഭീതിയിലാഴ്ത്തിയ ഇയാളെ സുരക്ഷാവിഭാഗം ബലപ്രയോഗത്തിലുടെയാണ് കീഴ്പ്പെടുത്തിയത്. അറസ്റ്റുചെയ്ത ഇയാള്‍ക്കെതിരെ ആവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിച്ചതായി പോലീസ് അറിയിച്ചു.