റിയാദ്: റിയാദിലെ ചെരാത് സാഹിത്യ വേദി കോഴിക്കോട് ലിപി പബ്ലിക്കേഷന്‍സിന്റെ സഹകരണത്തോടെ നടത്തുന്ന ഇല  ലിപി മിനിക്കഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു. നൂറ് വാക്കില്‍ കവിയാത്ത, മൗലികവും അച്ചടി മാധ്യമത്തിലോ സോഷ്യല്‍ മീഡിയയിലോ മുമ്പ് പ്രസിദ്ധീകരിക്കാത്തതുമായ രചനകളാണ് അയക്കേണ്ടത്. ഒരാള്‍ക്ക് മൂന്ന് രചനകള്‍ വരെ അയക്കാം. 5,000 രൂപ വില വരുന്ന പുസ്തകങ്ങളും ശില്‍പവും പ്രശസ്തിപത്രവുമാണ് ഒന്നാംസമ്മാനം. 3,000 രൂപയുടെയും 1,500 രൂപയുടെയും പുസ്തകങ്ങളും ശില്‍പവും പ്രശസ്തിപത്രവും രണ്ടും മൂന്നും സമ്മാനങ്ങളായും നല്‍കും. പുരസ്‌കാരത്തിനര്‍ഹമായ രചനകള്‍ ഉള്‍പ്പടെ മത്സരത്തിനായി ലഭിക്കുന്ന മികച്ച രചനകള്‍ ഉള്‍പ്പെടുത്തി ലിപി പബ്ലിക്കേഷന്‍സ് പുസ്തകം പ്രസിദ്ധീകരിക്കും. ലോകത്തെവിടെയുമുള്ള മലയാളികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. പ്രായപരിധിയില്ല. മുകളില്‍ പറഞ്ഞ നിബന്ധനകളോടെ രചനകള്‍ അയക്കുക. ഇമെയില്‍: ela17lipi@gmail.com.