Ibra Lebbahറിയാദ്: അഞ്ചു വര്‍ഷം മുമ്പ് ഹോത്ത സുദൈറിനടുത്ത് വച്ചുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ ശ്രീലങ്കന്‍ പൗരന്റെ കുടുംബത്തിന് 1.8 ലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ സൗദി ശരീഅ കോടതി വിധിച്ചു. പൊട്ടുവിലില്‍ താമസിച്ചിരുന്ന ഇബ്രാ ലെബ്ബ ഫസീലാണ്(23) മരണപ്പെട്ടത്. 2014 ഏപ്രില്‍ രണ്ടിന് നേപ്പാളുകാരനായ ഡ്രൈവറോടൊപ്പം സഞ്ചരിക്കുമ്പോര്‍ വാഹനം മറിഞ്ഞ് ഡ്രൈവര്‍ ഉള്‍പ്പെടെ മരണപ്പെടുകയായിരുന്നു. 

ഫസീലിന്റെ വിയോഗത്താല്‍ കഷ്ടതയനുഭവിക്കുന്ന പിതാവും മാതാവും ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന നിര്‍ധന കുടുംബത്തിന് 80 ലക്ഷത്തിലേറെ ശ്രീലങ്കന്‍ റുപ്പീസ് ലഭ്യമായത് ഏറെ ആശ്വാസകരമായി. റിയാദിലെ ന്യൂ ഏജ് ഇന്ത്യ സംസ്‌കാരിക വേദിയുടെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ എം.സാലി പൊറായിയുടെ ഇടപെടലിലൂടെയാണ് നാലര വര്‍ഷത്തിന്  ശേഷം കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കിയത്. ഫസീലിന്റെ ഖത്തറിലുളള ബന്ധു ആറ് മാസം മുമ്പാണ് സാലിയുമായി ബന്ധപ്പെട്ടത്.