റിയാദ്: സൗദിയില്‍ ഐഎടിഎയുടെ റീജിയണല്‍ ആസ്ഥാനം ആരംഭിക്കാന്‍ പദ്ധതി. സൗദി സിവില്‍ ഏവിയേഷനുമായി അയാട്ട പുതിയ കരാറില്‍ ഒപ്പ് വെച്ചു. 

ഐഎടിഎയുടെ പുതിയ മേഖലാആസ്ഥാനം സൗദിയുടെ തലസ്ഥാന നഗരമായ റിയാദില്‍ സ്ഥാപിക്കുന്നതിനാണ് ധാരണയായത്. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുള്ള അല്‍ തുവൈജിരിയും, ഐഎടിഎ വൈസ് പ്രസിഡന്റ് കാമീല്‍ഹസന്‍ അല്‍ അവാദിയും തമ്മില്‍ റിയാദിലെ സൗദി സിവില്‍ ആസ്ഥാനത്തു വെച്ചു നടന്ന ചടങ്ങിലാണ് ധാരണപത്രം കൈമാറിയത്. രാജ്യത്തെ വ്യോമയാന കമ്പനികള്‍ക്ക് ആവശ്യമായ പിന്തുണയും സഹകരണവും ഉറപ്പു വരുത്തുക, ആവശ്യമായ കണ്‍സള്‍ട്ടേഷന്‍, പരിശീലനങ്ങള്‍ എന്നിവ സംഘടിപ്പിക്കുക, അന്താരാഷ്ട്ര വ്യോമഗതാഗതവുമായി ബന്ധപ്പെട്ട വിവരങ്ങുടെ കൈമാറ്റം തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ ഉള്‍കൊള്ളുന്നതാണ് കരാര്‍. വ്യോമഗതാഗത മേഖലയിലെ സൗദിയുടെ അതിവേഗ വളര്‍ച്ച ലക്ഷ്യമാക്കി കിരീടാവകാശി മുഹമ്മദ്ബിന്‍ സല്‍മാന്‍ നടത്തിയ സുപ്രധാന പ്രഖ്യാപനങ്ങളുടെ പിന്നാലെയാണ് ഗാക്ക ഐഎടിഎമായുള്ള പുതിയ പദ്ധതി. വ്യോമഗതാഗതരംഗത്ത് സൗദിയെ പ്രധാന ആഗോളഹബ്ബായി മാറ്റിയെടുക്കയാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്ത് പുതിയ വിമാന കമ്പനികളും, വിമാനത്താവളങ്ങളും ഉള്‍പെടെ നിരവധി പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ട്.