ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച്, എഫ് സി സി വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന ഏഷ്യന്‍ കമ്മ്യൂണിറ്റി കായിക മേള ഫെബ്രുവരി 2 ന് വക്ര ബര്‍വ വില്ലേജിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ അങ്കണത്തില്‍ അരങ്ങേറും. ഏഷ്യന്‍ വനിതകള്‍ക്കായി ആദ്യമായി നടത്തുന്ന മത്സരത്തില്‍ രണ്ട് കാറ്റഗറിയില്‍ ആണ് മത്സരങ്ങള്‍.18 വയസ്സിനു മുകളിലുള്ള ഖത്തറിലെ എല്ലാ വനിതകള്‍ക്കും പങ്കെടുക്കാം. വ്യക്തിഗത ഇനങ്ങളും ഗ്രൂപ്പ് ഇനങ്ങളിലുമായിട്ടാണ് മത്സരം. ഒന്നര കിലോമീറ്റര്‍ നടത്തം, നൂറുമീറ്റര്‍ ഓട്ടം, സാക്ക് റേസ്, ത്രെഡ്& ബീഡ്‌സ് റേസ്, ഡക്ക് വാക് റേസ് എന്നീ വ്യക്തിഗത ഇനങ്ങളും, റിലേ, വടംവലി എന്നീ ഗ്രൂപ്പിനങ്ങളിലുമാണ് മത്സരങ്ങള്‍. സീനിയര്‍ സിറ്റിസണ്‍സിന് (58 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക്) പ്രത്യേക മത്സരം ഉണ്ടായിരിക്കും. ഒരാള്‍ക്ക് മൂന്ന് വ്യക്തിഗത ഇനങ്ങളിലും, ഗ്രൂപ്പിനങ്ങളിലും പങ്കെടുക്കാം. ഏഴ് മുതല്‍ അഞ്ചു മണിവരെയാണ് മത്സരങ്ങള്‍. പ്രവേശന ഫീസ് 15 റിയാല്‍. സ്പോട്ട് രെജിസ്ട്രേഷന്‍സൗകര്യം ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷന്‍ 6.45 ന് ആരംഭിക്കുന്നതാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് : 55643799, 66787007