ദമാം: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് എഫ്.സി സി വനിതാവേദി അല്‍ അഹ് ലി സ്‌പോര്‍ട്‌സ് ക്ലബ്ബ് മൈതാനിയില്‍ സംഘടിപ്പിച്ച കായികമേള വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റോടെ തുടക്കമായി. ആദ്യ ഇനമായ നടത്ത മത്സരം ഫ്‌ളാഗ് ഓഫ് ചെയ്ത് ഐസിസി പ്രസിഡന്റ് മിലന്‍ അരുണ്‍ കായിക മേള ഉദ്ഘാടനം ചെയ്തു. എഫ് സി സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബു റഹ്മാന്‍  അധ്യക്ഷത വഹിച്ചു 100 മീറ്റര്‍, 200 മീറ്റര്‍ ഓട്ടം, ഷോട്ട്പുട്ട്, ഒന്നര കിലോമീറ്റര്‍ നടത്തം, സ്‌കിപ്പിങ് റേസ്, സാക്ക് റേസ്, സ്റ്റാന്‍ഡിങ് ബ്രോഡ് ജംപ്, ലെമണ്‍ റണ്ണിംങ് റേസ്, തുടങ്ങിയ വ്യക്തിഗത ഇനങ്ങളും, റിലേ, വടംവലി, ത്രീ ലെഗ് റേസ്, ത്രോ ബോള്‍  തുടങ്ങിയ ഗ്രൂപ്പ് ഇനങ്ങളിലുമായി ഖത്തറിലെ മലയാളികളായ 220 ല്‍ പരം വനിതകള്‍ പങ്കെടുത്തതായി സംഘാടകര്‍ അറിയിച്ചു. എഫ് സി സി വനിതാവേദി ഭാരവാഹികളായ അപര്‍ണ റെനീഷ്, ലേഖ ലിജു, ഷെറി  റസാക്ക്,  സലീല മജീദ്, സഫൂറ സലിം ,ഖമുന്നീസ ഷാജുദീന്‍, സുനില അബ്ദുള്‍ ജബ്ബാര്‍, ലിജി അബ്ദുള്ള, സൗമി ഷൗക്കത്ത്, ബിന്ദു ഹരിദാസ്,ഫൗസിയ മനാഫ്, നബീല മസൂദ്, ജമീല മമ്മു, വാഹിദ നസീര്‍, ദേവിക, അയിഷ ഹൈദര്‍, സിന്ധു പ്രസാദ് നഹ്‌ല, മേഘന, നസ്വീഹ, തസ്‌നീം, ലിജി ശ്രീഷ തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ആദ്യ ഇനമായ നടത്ത മത്സരത്തില്‍ യഥാക്രമം ലീബു, ജ്യോതി തോമസ്, സാമിയ റിയാസ്, എന്നിവര്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 100 മീറ്റര്‍ ഓട്ടമത്സരത്തില്‍ ഐറ മെറിന്‍, ഫാത്തിമ സന, ഹസ്‌ന അബ്ദുള്‍ ഹമീദ് തുടങ്ങിയവര്‍ ജേതാക്കളായി.