റിയാദ്: സൗദി അറേബ്യയിലെ കലാകാരുടെ സംഘടനയായ സൗദി കലാ സംഘം ഈദ് സംഗമവും സംഘടനയുടെ പ്രവര്‍ത്തനോദ്ഘാടനവും നടത്തി. ബത്ത റമാദ് ഹോട്ടലില്‍ വെച്ച് കോവിഡ് പ്രോട്ടോകോള്‍ നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച പരിപാടിയില്‍ ജിദ്ദ, തബൂക്ക് ജിസാന്‍, അല്‍ ഖസീം, ദമാം, റിയാദ് എന്നിവടങ്ങളില്‍ നിന്നുള്ള കലാപ്രതിഭകള്‍ പങ്കെടുത്തു.

സൗദിയിലെ കലാകാരന്മാരുടെ കൂട്ടായ്മയാണ് സൗദി കലാസംഘം. പ്രാര്‍ത്ഥനഗാനത്തോടെ ആരംഭിച്ച പരിപാടി, മനോഹരമായ പാട്ടുകളും ഡാന്‍സും മറ്റു കലാപരിപാടികളുമായി ഏറെ ആകര്‍ഷകമായ വിരുന്നായി. ചടങ്ങ് പ്രമുഖ ജീവകാരുണ്യപ്രവര്‍ത്തകനും പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവുമായ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു.

അറിയപ്പെടാതെ പോകുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ആല്‍ബം ചലഞ്ചിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഡോ.രാമചന്ദ്രന്‍ നിര്‍വഹിച്ചു. ജയന്‍ കൊടുങ്ങല്ലൂര്‍, റാഫി കൊയിലാണ്ടി, നാസര്‍ ലെയ്സ്, ഹസ്സന്‍ കൊണ്ടോട്ടി, ഷാനവാസ് മുനമ്പത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അബിജോയി, പ്രോഗ്രാം കോഡിനേറ്റര്‍ തങ്കച്ചന്‍ വര്‍ഗ്ഗീസ്, ഷബാന അന്‍ഷാദ്, ഷെമീര്‍ കല്ലിങ്കല്‍, അല്‍ത്താഫ് കാലിക്കറ്റ്, അന്‍ഷാദ് ഫിലിം ക്രാഫ്റ്റ്, രാജേഷ് ഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. സൗദി അറേബ്യയില്‍ എസ്.കെ.എസ്സിന്റെ ബാനറില്‍ മെഗാ ഇവന്റ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

റിയാദില്‍ സൗദി കലാ സംഘം സംഘടിപ്പിച്ച ഈദ് സംഗമത്തില്‍ നിന്ന്