റിയാദ്: പെട്രോൾ പമ്പിൽ മലയാളിക്ക് വെടിയേറ്റ സംഭവത്തിൽ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു. ഏഴ് വർഷം തടവും പിഴയുമാണ് വിധിച്ചത്. കൊല്ലം നെടുമ്പന കുളപ്പാടം സ്വദേശി മുഹമ്മദിനാണ് (27) ആഴ്ചകൾക്ക് മുമ്പ് വെടിയേറ്റത്.

റിയാദ് പ്രവിശ്യയിലെ വാദി ദിവാസിറലുള്ള പെട്രോൾ പമ്പിലാണ് സംഭവം. ആഗസ്റ്റ് 12ന് പുലർച്ച ആയിരുന്നു വെടിവെപ്പുണ്ടായത്. പെട്രോളടിച്ച് പണം നൽകാതെ പോവാനൊരുങ്ങിയപ്പോൾ ചോദ്യം ചെയ്തതിനായിരുന്നു വെടിവെക്കാൻ കാരണം. തുടക്ക് വെടിയേറ്റ മുഹമ്മദ് മിലിറ്ററി ആശുപത്രിയിൽ ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലാണ്.

വെടിയേറ്റ് 15 മിനിറ്റോളം പെട്രോൾ പമ്പിൽ കിടന്ന മുഹമ്മദിനെ സഹപ്രവർത്തകരാണ് ആശുപത്രിയിൽ എത്തിച്ചത്.

Content highlights: Defendant jailed for seven years for firing on a Malayali at a petrol pump in Saudi Arabia