ദമ്മാം: ഒഐസിസി ദമ്മാം റീജിയണല്‍ കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സമ്മേളനം ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സി.അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. ദേശസ്‌നേഹമെന്നത് പിടിച്ചെടുക്കാനോ അടിച്ചേല്‍പ്പിക്കാനോ ഉള്ളതല്ലെന്നും, അത് സ്വമേധയാ ഓരോ പൗരന്റെയും ഉള്ളില്‍ നിന്നുണ്ടാകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യ ദിനം പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ ഒഴിവാക്കി ലളിതമായ രീതിയിലാണ് ഒ ഐ സി സി ദമ്മാം റീജ്യണല്‍ കമ്മിറ്റി സ്വാതന്ത്ര്യദിന പരിപാടികള്‍ നടത്തിയത്. രാവിലെ നിരവധിയാളുകള്‍ പങ്കെടുത്ത ദേശീയ പതാക ഉയര്‍ത്തലിന് ശേഷം വൈകീട്ട് ദമ്മാം ബദര്‍ അല്‍ റാബി ഓഡിറ്റോറിയത്തിലാണ് സ്വാതന്ത്ര്യദിന സമ്മേളനം നടത്തിയത്. ഒഐസിസി ദമ്മാം റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല അധ്യക്ഷത വഹിച്ചു.
പ്രളയ ദുന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ആരംഭിച്ച സ്വാതന്ത്ര്യദിന സമ്മേളനത്തില്‍ വൈസ് പ്രസിഡന്റുമാരായ ഹനീഫ് റാവുത്തര്‍, ചന്ദ്രമോഹന്‍, സെക്രട്ടറി ഷംസു കൊല്ലം, വനിതാ വേദി പ്രസിഡന്റ് ഡോ.സിന്ധു ബിനു, ജവഹര്‍ ബാലജന വേദി പ്രസിഡന്റ് നിരഞ്ജന്‍ ബീന്‍സ്, ശംസുദ്ധീന്‍ മാളിയേക്കല്‍, സലീം ചാത്തന്നൂര്‍ എന്നിവര്‍ സംസാരിച്ചു. കല്യാണി ബിനുവും നിരഞ്ജന്‍ ബിന്‍സും ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു. ഒ ഐ സി സി കൊല്ലം ജില്ലാ കമ്മിറ്റി പ്രത്യേകം തയ്യാറാക്കിയ സ്വാതന്ത്ര്യദിന കേക്ക് റീജീയണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമലയും, കൊല്ലം ജില്ലാ പ്രസിഡന്റ് നൗഷാദ് തഴവയും ചേര്‍ന്ന് മുറിച്ചു. ജനറല്‍ സെക്രട്ടറി ഇ.കെ.സലിം സ്വാഗതവും, സെക്രട്ടറി ആര്‍ യു സക്കീര്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു.