ദമാം: ജോലിയാവശ്യാർത്ഥം ദുബായിലേക്ക് സ്ഥലം മാറി പോകുന്ന ദമാമിലെ പ്രമുഖ ഫുട്‌ബോള്‍ കൂട്ടായ്മയായ ഇ എം എഫ് ക്ലബ്ബിന്റെ പ്രസിഡന്റ്  ഷറഫ് പാറക്കലിന് ക്ലബ് മാനേജ്‌മെന്റ് യാത്രയയപ്പ് നല്‍കി. അല്‍കോബാര്‍ റഫ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രസിഡന്റ് മുജീബ് കളത്തില്‍, ക്ലബ് അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായ സലാം വര്‍കല, നൗഷാദ് കാരശേരി എന്നിവര്‍ ചേര്‍ന്ന് ക്ലബിന്റെ സ്‌നേഹോപഹാരം സമ്മാനിച്ചു.

സെക്രട്ടറി റിയാസ് ചെറുവാടി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് നൗഫല്‍ പരി അധ്യക്ഷത വഹിച്ചു. മഹ്‌റൂഫ് മഞ്ചേരി, റഷീദ് ചേന്ദമംഗല്ലൂര്‍, നവാസ് തൃപ്പനച്ചി, ഷാഫി കൊടുവള്ളി, സജാദ് പാറക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അന്‍വര്‍ വാഴക്കാട്, സകരിയ, ഷെബീര്‍, റഫീഖ് വടക്കാഞ്ചേരി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.