ദമ്മാം: കഴിഞ്ഞ മൂന്നു ആഴ്ചകള്‍ ആയി നടത്തി വന്നിരുന്ന കേരള ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആറാമത് ക്രിക്കറ് ടൂര്‍ണമെന്റ് സമാപിച്ചു. ആവേശം നിറഞ്ഞ ഫൈനലില്‍ ദമ്മാമിലെ പ്രബലരായ ജുക 11 നെ 7 വിക്കറ്റിന് തോല്‍പിച്ചു കാസ്‌ക് ജേതാക്കള്‍ ആയി. ദമ്മാമിലെ പ്രമുഖരായ 12 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. വിജയികള്‍ക്കുള്ള ബദര്‍ അല്‍ റാഫി ട്രോഫിയും ക്യാഷ് അവാര്‍ഡും ഡിസംബര്‍ 7 നു നടക്കുന്ന കാസ്‌ക്‌ന്റെ വോളിബോള്‍ ഫൈനല്‍ വേദിയില്‍ വെച്ച് ദമ്മാമിലെ പ്രമുഖരായ സാമൂഹിക - സാംസ്‌കാരിക നേതാക്കളുടെ സാന്നിധ്യത്തില്‍ നല്‍കും. 

കാസ്‌ക്‌ന്റെ പതിനെട്ടാമത് വോളിബോള്‍ ടൂര്‍ണമെന്റ് 2019 നവംബര്‍ 28 ന് രാത്രി 8 മണിക്ക് ദമ്മാമിലെ അല്‍ സുഹൈമി ഫ്‌ളഡ് ലിറ്റ് ഗ്രൗണ്ടില്‍ നടത്തപ്പെടും. രണ്ടാഴ്ചകള്‍ ആയി നടത്തപ്പെടുന്ന ടൂര്‍ണമെന്റില്‍ സൗദിയിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കും.