റിയാദ്: റിയാദിലെ പ്രമുഖ സ്‌പോര്‍ട്‌സ് ക്ലബ് ആയ റിയാദ് ഹരിക്കന്‍സും പ്രമുഖ കണ്‍സ്ട്രക്ഷന്‍ സ്ഥാപനമായ സിന്‍മാറുമായി ചേര്‍ന്ന് നടത്തുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ നാലാം സീസണ്‍ ട്രോഫി ലോഞ്ച്  & എന്റര്‍ടൈന്‍മെന്റ് നൈറ്റോടു കൂടി ആരംഭിച്ചു. ഒപ്പം തന്നെ റിയാദ് ഹരിക്കന്‍സ് ക്ലബിന്റെ അഞ്ചാം വാര്‍ഷിക ആഘോഷത്തിനും വേദി സാക്ഷ്യം വഹിച്ചു. 

അല്‍മാസ് ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ചടങ്ങു NRK ജനറല്‍ കണ്‍വീനറും, RIA യുടെ പ്രസിഡന്റുമായ ബാലചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ട്രോഫി ലോഞ്ച്  ജെറ്റ് എയര്‍വെയ്‌സ്  കണ്‍ട്രി മാനേജര്‍ സലിം നാലകത്തു നിര്‍വഹിച്ചു. സിന്‍മാര്‍ ഗ്രൂപ്പിനെ പ്രതിനിധീകരിച്ചു സാജിദ് താസത് ആശംസ പ്രസംഗം നടത്തി. റിയാദ് ഹരിക്കന്‍സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ലഘു രേഖ റിയാദ് മീഡിയ ഫോറം ഉബൈദ് ഇടവണ്ണ പ്രകാശനം ചെയ്തു. ദീപ രഘുനാഥ് ലഘുരേഖ ഏറ്റു വാങ്ങി. 

cricket tournament

രഘുനാഥ് പറശിനിക്കടവ് (ഒഐസിസി സെന്റേഴ്‌സല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ്), റോമില്‍ മെന്‍ഡസ് (ജെറ്റ് ഐര്‍വേസ്), നൗഷാദ് കോര്‍മത് (കേളി), പ്രഭാകരന്‍ (നവോദയ), കമറുദീന്‍ (മാഹീ കമ്മിറ്റി) എന്നിവര്‍ ആശംസ പ്രസംഗം നടത്തി. തുടര്‍ന്ന് നടന്ന പരിപാടിയില്‍ ബേസില്‍ തമ്പി (ക്രിക്കറ്റര്‍) ഷാഫി പറമ്പില്‍ (എംഎല്‍എ), ടി വി രാജേഷ് (എംഎല്‍എ), സുരഭി ലക്ഷ്മി & വിനോദ് കോവൂര്‍ (സിനി ആര്ടിസ്റ്റ്്), ചിറ്റയം ഗോപകുമാര്‍ (എംഎല്‍എ), പ്രതിപാ ഹരി (എംഎല്‍എ), ആയിഷ പോറ്റി (എംഎല്‍എ), ആര്യാടന്‍ ഷൗക്കത്ത് തുടക്കിയവര്‍ നാട്ടില്‍ നിന്നും ഓണ്‍ലൈന്‍ വഴി ആശംസകള്‍ നേര്‍ന്നു.

റിയാദിലെ 32 മുന്‍നിര ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടു വിപുലമായി നടത്തുന്ന ടൂര്‍ണമെന്റാണ് ഇത്. സിന്‍മാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്, ജെറ്റ് എയര്‍വേസ്, ഇമ്പ്രസ്സിവ് കമ്പനീസ് അബുദാബി, റിയാദ് വില്ലാസ്, ഏതര്‍ഹോളിഡേയ്സ്, സലാമത് റസ്റ്റോറന്റ്‌സ്, അറബ്കോ ലോജിസ്റ്റിക്, അല്‍ അലാമി ലോജിസ്റ്റിക്സ്, സാമ്ന ഓട്ടോഗ്യാരേജ്, ഇഎഫ്എസ് ലോജിസ്റ്റിക്സ്, ഗള്‍ഫ് കാറ്ററിംഗ് കമ്പനി, ഐടിഎല്‍ വേള്‍ഡ്  എന്നിവരുമായി സഹകരിച്ചു നടക്കുന്ന ടൂര്‍ണമെന്റ് ഒക്ടോബര്‍ 6 മുതല്‍ എക്‌സിറ്റ് 30 ലെ സ്റ്റേഡിയത്തില്‍  ആരംഭിക്കും.

cricket tournament

അല്‍ അലാമി ഗ്രൂപ്പ് ഡയറക്ടര്‍ സയ്ദ് ഫൈസലിന്റെയും, ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി അബ്ദുല്ല  വല്ലാഞ്ചിറയുടെയും നേതൃത്വത്തില്‍ ടീമുകളെ തിരഞ്ഞെടുത്തു. പ്രവാസ ലോകത്തെ മുഖ്യധാരാ മ്യൂസിക് ട്രൂപ്പ് ആയ ഗോള്‍ഡന്‍ മെലോഡിസിന്റെ  സംഗീത രാവും, ഫൈസല്‍ ഹാഷിം നേതൃത്വം നല്‍കിയ മിമിക്രിയും അരങ്ങേറി. കലേഷ് എം പി, ദിവ്യ ഷിജു, സ്വാതി മിഥുന്‍ എന്നിവര്‍ വേദി നിയന്ത്രിച്ചു.