ജിദ്ദ: കോവിഡ് -19 വാക്സിന്റെ മൂന്നാമത്തെ ഡോസ് അത്യാവശ്യമല്ലെന്ന്സൗദി ആരോഗ്യ വിദഗ്ധര്‍.
രണ്ട് ഡോസ് വാക്സിന്‍ ഗുരുതരമായ അസുഖം, ആശുപത്രിയില്‍ കഴിയുന്നത്, മരണം എന്നിവ തടയുകയാണെങ്കില്‍, സാധാരണക്കാര്‍ക്ക് മൂന്നാമത്തെ ഡോസ് നല്‍കുന്നതിന്റെ ആവശ്യകത സാമാന്യബുദ്ധിക്ക് യോജിക്കുന്നതല്ലെന്ന് പ്രിവന്റീവ് ഹെല്‍ത്ത് ഡെപ്യൂട്ടി ഹെല്‍ത്ത് മന്ത്രി ഡോ. അബ്ദുള്ള അസീരി പറഞ്ഞു. 'മികച്ച വാക്സിനേഷന്‍ പരിരക്ഷയുടെ ഈ ഘട്ടത്തില്‍, കോവിഡ് -19 വൈറസിനുള്ള ലബോറട്ടറി പരിശോധനയുടെ യുക്തിയും രീതിയും ഞങ്ങള്‍ പുനര്‍വിചിന്തനം ചെയ്യുന്നു. സമൂഹത്തില്‍ പകര്‍ച്ചവ്യാധിയെ രോഗവ്യാപനത്തിന്റെ വീക്ഷണകോണില്‍ നിന്ന് മാത്രം വിലയിരുത്തുകയും വേണം'' ഒരു പകര്‍ച്ചവ്യാധി കണ്‍സള്‍ട്ടന്റ് കൂടിയായ അസീരി കൂട്ടിച്ചേര്‍ത്തു.

ഫൈസറിന്റെയും ബയോഎന്‍ടെക്കിന്റെയും കോവിഡ് ബൂസ്റ്റര്‍ വാക്സിന്‍ പൊതുജനങ്ങള്‍ക്കും, 65 വയസ്സിനു മുകളിലുള്ളവര്‍ക്കും മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്കുമുള്ള നിര്‍ദ്ദിഷ്ട മൂന്നാം ഡോസ് ബൂസ്റ്റര്‍ ഷോട്ടുകളുടെ വാര്‍ത്തകള്‍ക്ക് ശേഷമാണ് ഇദ്ദേഹം അഭിപ്രായങ്ങള്‍ പങ്ക്വെച്ചത്. അതേസമയം, എല്ലാവര്‍ക്കും മൂന്നാമത് ഡോസ് അംഗീകരിക്കാനുള്ള ആവശ്യം ത്വരിതപ്പെടുത്തുന്നത് താന്‍ നടത്തിയ പഠനം പിന്തുണയ്ക്കുന്നില്ലെന്ന് പകര്‍ച്ചവ്യാധി വിദഗ്ധനായ അഹമ്മദ് അല്‍-ഹകാവി പറഞ്ഞു.

Content Highlights: Booster doses are not necessary says saudi experts