അല്‍ഖോബാര്‍: അല്‍ഖോബാര്‍ പ്രവാസി സാംസ്‌കാരിക വേദി 'ആരവം 2019' കുടുംബ സംഗമം സംഘടിപ്പിച്ചു.

സന്തു സന്തോഷിന്റെ നേതൃത്വത്തില്‍ സൗദി പാട്ടുകൂട്ടം അവതരിപ്പിച്ച തനത് നാടന്‍ പാട്ടുകളുടെ ഗാനമേള ജനഹൃദയങ്ങളില്‍ പുളകം ചാര്‍ത്തി. സ്‌കൂള്‍ ഓഫ് ഡാന്‍സ്,  ദേവിക നൃത്ത കലാ ക്ഷേത്ര  എന്നിവയിലെ കുട്ടികള്‍ അവതരിപ്പിച്ച ക്ലാസിക്, സെമി ക്ലാസിക്, സിനിമാറ്റിക് നൃത്തങ്ങള്‍, 'പ്രവാസി' കലാകാരന്മാര്‍ നിതീഷ്, ലെനിന്‍ കുറുപ്പ്, അഭിഷേക്, സുരേഷ് ബാബു, ജവാദ്, സംഗീത, ജാന്‍സി സേവിയര്‍, അഭിഷേക് തുടങ്ങിയവര്‍ നയിച്ച ഗാനമേള, സംഗീത ടീച്ചര്‍ അവതരിപ്പിച്ച വയലിന്‍ വായന, വിപില്‍ നടത്തിയ ബാലഭാസ്‌കര്‍ അനുസ്മരണ വയലിന്‍ എന്നീ പരിപാടികള്‍ അരങ്ങേറി. 

പ്രവാസി കിഴക്കന്‍ പ്രവശ്യ പ്രസിഡന്റ് ഷാജഹാന്‍ എം.കെ പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു.  റഷീദ് ഉമര്‍ ആശംസ അര്‍പ്പിച്ചു. പ്രസിഡന്റ് സിറാജ് തലശ്ശേരി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ നഈം ചേന്ദമംഗല്ലൂര്‍ സ്വാഗതവും സെക്രട്ടറി കിരണ്‍ നന്ദിയും പറഞ്ഞു. 

നീന്തല്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് മികച്ച പഠന സൗകര്യങ്ങള്‍ സൗജന്യമായി ഒരുക്കിയ സിദ്ദീഖ് പി കോഴിക്കോട്, മുഖ്യ പരിശീലകന്‍ മുഹമ്മദലി, സഹ പരിശീലകര്‍ സൈദലവി, ഇല്യാസ്, റിയാസ് വണ്ടൂര്‍, ആസിഫ് കക്കോടി എന്നിവര്‍   സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും നല്‍കി. ഗ്രാഫിക്‌സ് ഡിസൈന്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സാമൂഹ്യ പ്രവര്‍ത്തകര്‍ സിദ്ധീഖ് ഒറ്റപ്പാലം, മണിക്കുട്ടന്‍, അസ്ലം ഫറോഖ്, സിറ്റി ഫ്‌ലവര്‍ മാനേജര്‍ അബ്ബാസ് എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും വിജയികള്‍ക്ക് നല്‍കി.  പ്രവാസി പ്രസിഡന്റ് സിറാജ് തലശ്ശേരി നീന്തല്‍ പരിശീലകന്‍ മുഹമ്മദലിയെ പൊന്നാടയും ഫലകവും നല്‍കിയും ഗ്രാഫിക്‌സ് പരിശീലകന്‍ മുജീബിന് ജനക്ഷേമ വിഭാഗം കണ്‍വീനര്‍ ഷെമീര്‍ വണ്ടൂര്‍ ഫലകം നല്‍കിയും ആദരിച്ചു. സൗദി പാട്ടുക്കൂട്ടം താരങ്ങള്‍ക്ക് ഗോള്‍ഡന്‍ സ്റ്റാര്‍ മാനേജര് നവാസ് വര്‍ക്കല, സ്‌പോര്‍ടീവോ ട്രെയിനര്‍ സന്തോഷ്, പ്രവാസി ഫുട്‌ബോള്‍ ക്ലബ് മാനേജര്‍ ജംഷീര്‍ എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി.

ചിന്തുപ്രസാദും അഭിഷേകും സംഗീതം നല്‍കിയ 'പറയാതെ' എന്ന ഗാനം എം.കെ ഷാജഹാന്‍, അബ്ബാസ് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം നിര്‍വഹിച്ചു.  

പ്രവാസി സ്‌പോര്‍ട്‌സ് മാഗസിന് പ്രകാശനം റെദ ഹസാര്‍ഡ് സെയില്‍സ് മാനേജര്‍ ഹാജാ അഹ്മദ്, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ അബ്ദുല്‍ ഫതാഹ്, മാഗസിന്‍ എഡിറ്റര്‍ അന്‍വര്‍ സലീം, ഷെമീര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഡിഫ ഭാരവാഹികള്‍ വില്‍ഫ്രെഡ്, മന്‍സൂര്‍ മങ്കട എന്നിവര്‍ നിര്‍വഹിച്ചു. നവോദയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വിന്നര്‍ ട്രോഫി നേടിയ പ്രവാസി ഫുട്‌ബോള്‍ ടീം താരങ്ങളെ പരിപാടിയില്‍ അനുമോദിച്ചു.

പ്രവാസി മെംബര്‍ഷിപ്പ് സ്വീകരണവും നോര്‍ക കാര്‍ഡ് വിതരണവും യഥാക്രമം പ്രസിഡന്റ് സിറാജ് തലശ്ശേരി,  സെക്രട്ടറി കിരണ്‍, ട്രഷറര്‍ അഡ്വ. നവീന്‍ കുമാര്‍ എന്നിവര് സുരേഷ് ബാബു, ലെനിന്‍ കുറുപ്പ് എന്നിവരില്‍നിന്നും സ്വീകരിച്ചുകൊണ്ട് നിര്‍വഹിച്ചു. 

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രവാസി സ്ഥാപക കമ്മിറ്റി അംഗം ഷക്കീല അഹമ്മദിന് വനിതാ ആക്ടിംഗ് പ്രസിഡന്റ് റാഷിദ ഫലകം നല്‍കി ആദരിച്ചു.  

തൃശൂര്‍ ജില്ലാ കമ്മിറ്റി അവതരിപ്പിച്ച ഡിജിറ്റല്‍ തൃശൂര്‍ പൂരം കാണികളില്‍ വിസ്മയം തീരത്തു.  സാജിദാ സൈദലവി, റൂഹിബാനു നാസര്‍, ഫാജിഷാ ഇല്യാസ്, ജുബൈരിയ ഹംസ, ലുബ്‌ന, ഹഫ്‌സ, ജിഹാനാ റമീസ്, ഷെഹനാ ഷെമീര്,  തുടങ്ങിയവര്‍ നേതൃത്വത്തില്‍ മലര്‍വാടി കുരുന്നുകള്‍ അവതരിപ്പിച്ച സംഗീതശില്‍പം, സഘനൃത്തം, മാര്‍ഗംകളി എന്നിവ  മികച്ച ആസ്വാദ്യതക്കൊപ്പം മൂല്യവാത്തായ സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കുന്നതായിരുന്നു.    

പ്രവിശ്യയിലെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര് സലീം നടുവത്തുവളപ്പില്‍,  ഉമര്‍ ഫാറൂഖ്, മുജീബ് റഹ്മാന്‍, റഹ്മത്തുള്ള, ഹിഷാം, സിറ്റി ഫ്‌ലവര്‍ മാനേജര്‍ ഖമറുദ്ധീന്‍  എന്നിവര്‍ അതിഥികളായിരുന്നു. അബ്ദുല്‍ കരീം ആലുവ അവതാരകനായിരുന്നു. ബാദുഷ, അന്‍സാര്‍, ഷനോജ്, ശൈനോദ്, റമീസ്, ഇസ്മായില്‍, അസ്ഹ റുദ്ധീന്‍, ഹാരിസ്, നജ്മുസ്സമാന്‍, സെയ്തലവി, അബ്ദുല്‍ റഊഫ്, ഗോള്‍ഡന്‍ സ്റ്റാര്‍ ക്യാപ്റ്റന്‍ നവാസ് ബീമാപള്ളി, ആരിഫാ നജ്മുസ്സമാന്‍, സുഷമ നവീന്‍, സാബിഖ് കെ.എം. എന്നിവര്‍ നേതൃത്വം നല്‍കി. കുഞ്ഞുമുഹമ്മദ്, അബ്ദുല്‍ ഹമീദ്, ശജീര്‍ കെ.ടി. അസറുദ്ദീന്‍, അബ്ദുല്‍ ജലീല്‍ തുടങ്ങിയവര്‍ സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കി.

അനാമിക, ക്രിസ്തീന ഡൊമനിക്, ആലിയ മാത്യു, വിന്നി ജോണ്‍, അന്നെറ്റ് ജോസ്, അമി ജോസ്, ശേല്‌ന ഷമ്മി ജൊഎഫ്, നേഹ ഷാജു, ച്രിസ്‌റിനെ മാറിയ ടോം, അങ്ങേല മാറി ടോം എന്നീ കുട്ടികള്‍ നൃത്ത സംഗീത പരിപാടികള്‍ അവതരിപ്പിച്ചു.