ദമ്മാം: പ്രവാസി സാംസ്‌കാരിക വേദി ദമ്മാമില്‍ ഡോ.അംബേദ്കര്‍ അനുസ്മരണം സംഘടിപ്പിച്ചു. സമ്മേളനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കരീപ്പുഴ മുഖ്യപ്രഭാഷണം നടത്തി. 

പ്രവാസി സാംസ്‌കാരികവേദി കിഴക്കന്‍ പ്രവിശ്യ കമ്മിറ്റി അംഗം മുഹ്സിന്‍ മുഹമ്മദ് ആമുഖപ്രഭാഷണം നടത്തി. കിഴക്കന്‍ പ്രവിശ്യ വൈസ് പ്രെസിഡന്റ് രാജു നായിഡു അധ്യക്ഷനായിരുന്നു. പ്രവിശ്യാ പ്രസിഡന്റ് ഷാജഹാന്‍, വൈസ് പ്രസിഡന്റ് വിജയകുമാര്‍, ജനറല്‍ സെക്രട്ടറി ഷബീര്‍ ചാത്തമംഗലം എന്നിവര്‍ സംബന്ധിച്ചു. ജംഷാദ് കണ്ണൂര്‍, ഷെരീഫ് കൊച്ചി, ബിജു പൂതക്കുളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വാര്‍ത്ത അയച്ചത് : ഷബീര്‍ ചാത്തമംഗലം