റിയാദ്: റിയാദ് മലപ്പുറം ജില്ല കെഎംസിസി ബത്തയിലെ ക്ലാസിക് ഓഡിറ്റോറിയത്തില്‍ വെച്ച്  സംഘടിപ്പിച്ച വാര്‍ഷിക കൗണ്‍സില്‍ യോഗം തമിഴ്‌നാട് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെഎംഎ അബൂബക്കര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെഎംസിസിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും കേരളത്തിലെന്ന പോലെ മറ്റു സംസ്ഥാനങ്ങളിലേക്കും പ്രവര്‍ത്തങ്ങള്‍ വ്യാപിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലപ്പുറം ജില്ല കെഎംസിസി ആക്ടിങ് പ്രസിഡന്റ് മുനീര്‍ വാഴക്കാട് അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ ഒരുവര്‍ഷക്കാലത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട അവതരിപ്പിച്ചു. ചുരുങ്ങിയ കാലംകൊണ്ട് ഒട്ടേറെ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മലപ്പുറം ജില്ലാ കെഎംസിസിക്കു സാധിച്ചിട്ടുണ്ടെന്നും കെഎംസിസി പ്രവര്‍ത്തകരില്‍ നിന്ന് ചെറിയ നിക്ഷേപങ്ങള്‍ സ്വീകരിച്ച്്്് ബിസിനസ് സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ മലപ്പുറം ജില്ലാ കെഎംസിസി പദ്ധതി തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് അവതരിപ്പിച്ചു കൊണ്ട് അസീസ് പറഞ്ഞു. സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ മുഹമ്മദ് ടി വേങ്ങര അവതരിപ്പിച്ചു. പ്രവാസത്തില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമേകിക്കൊണ്ടു പ്രവര്‍ത്തിക്കുന്ന മലപ്പുറം ജില്ലാ കെഎംസിസി റിലീഫ് വിങ്ങിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ചെയര്‍മാന്‍ സിദ്ദിഖ് തുവ്വൂര്‍ അവതരിപ്പിച്ചു. അടുത്ത ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളുള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പ്രവര്‍ത്തന ക്യാമ്പയിനെ കുറിച്ച ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് വിശദീകരിച്ചു.

സയ്യിദ് അഷ്‌റഫ് തങ്ങള്‍, അര്‍ശുല്‍ അഹമ്മദ്, കെ. കെ കോയാമു ഹാജി, സി പി മുസ്തഫ, സുഫിയാന്‍ അബ്ദുസ്സലാം, അബ്ദുസ്സമദ് കൊടിഞ്ഞി, ഖാഇദേമില്ലത്ത് പേരവൈ സൗദി ദേശീയ കോഡിനേറ്റര്‍ എസ്.എം.അബ്ദുല്‍ നാസര്‍ ലാല്‍ പേട്ട് എന്നിവര്‍ ആശംസകളറിയിച്ചു സംസാരിച്ചു.

സൗദി നാഷണല്‍ കെ എം സി സി ആവിഷ്‌കരിച്ച സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വേങ്ങര മണ്ഡലം കെഎംസിസി കമ്മിറ്റിക്കും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച മലപ്പുറം, തിരുരങ്ങാടി, മങ്കട കെഎംസിസി കമ്മിറ്റികള്‍ക്കും തമിഴ്‌നാട് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ എം എ അബൂബക്കര്‍ എം എല്‍ എ സ്‌നേഹോപഹാരം സമ്മാനിച്ചു. മലപ്പുറം ജില്ല കെഎംസിസി യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ടാലെന്റ് സെര്‍ച്ചില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവര്‍ക്ക്് സ്വര്‍ണ്ണ നാണയവും നാലും അഞ്ചും സ്ഥാനക്കാര്‍ക്കുള്ള പ്രോത്സാഹന സമ്മാനവും ചടങ്ങില്‍ വെച്ച് കെ എം എ അബൂബക്കര്‍ എം എല്‍ എ സമ്മാനിച്ചു. ടാലെന്റ് സെര്‍ച്ചില്‍ ഹിദായത്തുള്ള ഇരുമ്പുഴി, ഫസലു പൊന്നാനി, നൗഫല്‍ പെരുമണ്ണ, മുജീബ് വണ്ടൂര്‍, യൂനുസ് തോട്ടത്തില്‍ എന്നിവര്‍ യഥാക്രമം സമ്മാനാര്‍ഹരായി.

വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു ഷാഫി (വണ്ടൂര്‍), ബഷീര്‍ ഒതുക്കുങ്ങല്‍ (വേങ്ങര), അര്‍ഷദ് തങ്ങള്‍ (തിരുരങ്ങാടി) സിറാജ് മേടപ്പില്‍ (വള്ളിക്കുന്ന്), സത്താര്‍ താമരത്ത് (പെരിന്തല്‍മണ്ണ), ലത്തീഫ് താനാളൂര്‍ (താനൂര്‍), ഹംസത് അലി (മങ്കട), റഷീദ് (തവനൂര്‍), സഫീര്‍ (തിരുര്‍), യൂനുസ് (മലപ്പുറം), കുഞ്ഞി മുഹമ്മദ് (കോട്ടക്കല്‍), ഗഫൂര്‍ (കൊണ്ടോട്ടി), അന്‍വര്‍ (മഞ്ചേരി), ഫൈസല്‍ പൊന്നാനി എന്നിവര്‍ സംസാരിച്ചു. ജില്ലാ കെഎംസിസി ഭാരവാഹികളായ യൂനുസ് കൈതക്കോടന്‍, ലത്തീഫ് താനാളൂര്‍, അഷ്‌റഫ് കല്‍പകഞ്ചേരി, റഫീഖ് മഞ്ചേരി, അബ്ദു എടപ്പറ്റ, അഷ്‌റഫ് പറവണ്ണ, മുഹമ്മദ് കോട്ടക്കല്‍, ഫൈസല്‍ ചേളാരി, ശരീഫ് അരീക്കോട് എന്നിവര്‍ നേതൃത്വം നല്‍കി. അലി തയ്യാല ഖിറാഅത് നടത്തി. ജില്ലാ കെഎംസിസി സെക്രട്ടറി കുഞ്ഞിപ്പ തവനൂര്‍ സ്വാഗതവും അഷ്‌റഫ് മോയന്‍ നന്ദിയും പറഞ്ഞു.