അല്‍കോബാര്‍: കെ.എം.സി.സി കേന്ദ്രകമ്മിറ്റി അല്‍കോബാര്‍ റഫാ ക്ലിനിക്കമായി സഹകരിച്ച് പുറത്തിറക്കുന്ന 2018 വാര്‍ഷിക കലണ്ടര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മുഹമ്മദ് അസ്ഹറുദ്ധീന്‍  
കിഴക്കന്‍ പ്രവിശ്യാ കെ.എം.സി.സി പ്രസിഡണ്ട് ഖാദര്‍ ചെങ്കളക്ക്  നല്‍കി  പ്രകാശനം നിര്‍വ്വഹിച്ചു.

പ്രവിശ്യാ കെഎംസിസി ജനറല്‍  സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍,കേന്ദ്രകമ്മിറ്റി പ്രസിഡണ്ട്  റഫീക്ക് പൊയില്‍തൊടി,റഫാ ക്ലിനിക്ക്  ജനറല്‍ മാനേജര്‍ അബ്ദുള്‍ അസീസ് കത്തറമ്മല്‍,അല്‍കോബാര്‍  കെഎസിസി കേന്ദ്രകമ്മിറ്റി  ഭാരവാഹികള്‍,വിവിധ  ഏരിയാ  കമ്മിറ്റി  ഭാരവാഹികള്‍  എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു