ജിദ്ദ: കോവിഡിനെതിരെയുള്ള രണ്ട് ഡോസ് വാക്‌സിന്‍ കുത്തിവയ്പ് നടത്തി അല്‍-ബഹ പ്രവിശ്യ സൗദിയില്‍ ഒന്നാമതെത്തി. ജനസംഖ്യയുടെ 65.1 ശതമാനവും അല്‍-ബഹ പ്രവിശ്യയില്‍ പൂര്‍ണ്ണമായും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 64.8 ശതമാനവുമായി റിയാദ് രണ്ടാം സ്ഥാനത്തും കിഴക്കന്‍ പ്രവിശ്യ 64.1 ശതമാനവുമായി മൂന്നാം സ്ഥാനത്തുമാണ്.

മക്ക പ്രവിശ്യയില്‍ ജനസംഖ്യയുടെ 57.6 ശതമാനവും വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞു. അസീര്‍ 54.9 ശതമാനവും ജിസാന്‍ 52.5 ശതമാനവും തബൂക്ക് 51.4 ശതമാനവും മദീന 49.8 ശതമാനവും ഹായില്‍ 49.6 ശതമാനവും വാക്‌സി സ്വീകരിച്ചിട്ടുണ്ട്. വടക്കന്‍ അതിര്‍ത്തികള്‍ 48.9 ശതമാനവും നജ്‌റാന്‍ 46.5 ശതമാനവും അല്‍-ജൂഫ് 46.1 ശതമാനവുമാണ് വാക്‌സി സീകരിച്ച കണക്ക്.

സൗദിയില്‍ ഇതുവരെ നല്‍കിയ മൊത്തം ഡോസുകളുടെ എണ്ണം 40,86 ദശലക്ഷം വാക്‌സിനാണ്. അതേസമയം 23.08 ദശലക്ഷം ആളുകള്‍ക്ക് കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും നല്‍കികഴിഞ്ഞിട്ടുമുണ്ട്.

Content Highlights: Al Bahah region has the hightest vaccination rates in saudi arabia