Accident, Dammam, Malayali, Diedദമ്മാം: ദമ്മാമിലുണ്ടായ വാഹനപകടത്തില്‍ കണ്ണൂര്‍ സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകന്‍ മരിച്ചു. തലശ്ശേരി പുന്നോല്‍ പാറാല്‍ സ്വദേശി മുഹമ്മദ് അശീലാണ് (43) മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞു മടങ്ങവേ ദമ്മാം-ജുബൈല്‍ ഹൈവേയില്‍ എതിരെ വന്ന സ്വദേശിയുടെ വാഹനം ഇദ്ദേഹത്തിന്റെ കാറില്‍ ഇടിച്ചായിരുന്നു അപകടം.

അപകടത്തില്‍ വാഹനം പൂര്‍ണമായും തകരുകയും ഇദ്ദേഹം സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയുമായിരുന്നു. 18 വര്‍ഷത്തോളമായി ദമ്മാമിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. പ്രവാസി സംസ്‌കാരികവേദി, തനിമ സംഘടനകളില്‍ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യയും മകളും ദമാമിലുണ്ട്.