ദമ്മാം: ധൂര്‍ത്തും ആഡംഭരവും ഒഴിവാക്കി സ്വയം പര്യാപ്തത സമൂഹമായി പ്രവാസിസികള്‍ മാറണമെന്ന് ഐ.സി.എഫ് ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ''ഭാവിക്കായി ഒരു കരുതല്‍'' സാമ്പത്തിക കാമ്പയിന്‍ നിര്‍ദ്ദേശം. യൗവ്വനകാലം മരുഭൂമിയില്‍ ചിലവഴിച്ച് പ്രായമാകുമ്പോള്‍ നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ പലപ്പോഴും മിച്ചം വരുന്നത് ഒരുപിടി രോഗങ്ങളായിരിക്കും , സാമ്പത്തിക അപചയത്വം സമൂഹത്തില്‍ നിന്നും തന്നെ അകറ്റപ്പെടുന്നു, ഇത്തരം സ്ഥിതി വിശേഷം ഉണ്ടാവാതിരിക്കാന്‍ പ്രവാസികള്‍ ജാഗ്രതപുലര്‍ത്തണമെന്നും കാമ്പയിന്‍ ആവശ്യപ്പെട്ടു.

ആവശ്യവും-അനാവശ്യവും തിരിച്ചറിഞ്ഞ് ചിലവഴിക്കാന്‍ പ്രവാസികള്‍ പഠിക്കണം , മിതവ്യയ ശീലം കുടുംബങ്ങളിലും ശീലമാകണം , ഗള്‍ഫ് രാജ്യങ്ങളില്‍ മാറികൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കൂടുതല്‍ കരുതലുകള്‍ പ്രവാസികള്‍ക്കുണ്ടാകണം , കിട്ടുന്നത് മുഴുവന്‍ ചിലവഴിക്കുന്നതിന്നു പകരം കിട്ടുന്നതില്‍ മിച്ചം കണ്ടത്താനുള്ള ശ്രമങ്ങളുണ്ടാകണമെന്നും സംഗമം അഭിപ്രായപ്പെട്ടു.

ഐ.സി.എഫ്.നാഷണല്‍ ഉപാധ്യക്ഷന്‍ അബ്ദുല്‍റഹ്മാന്‍ സഖാഫി നേടിയനാട് അധ്യക്ഷത വഹിച്ചു, മുസ്തഫ മാസ്റ്റര്‍ മുക്കൂട് ഉത്ഘാടനം ചെയ്തു , അബ്ദുള്ള വിളയില്‍ പ്രമേയ പ്രാഭാഷണം നടത്തി , മുഹമ്മദ് കുഞ്ഞി അമാനി, ഇഖ്ബാല്‍ വെളിയങ്കോട്, ഉമര്‍ സഅദി എന്നിവര്‍ സംസാരിച്ചു , കാമ്പയിന്റെ ഭാഗമായി സര്‍കിള്‍, യൂനിറ്റ് തലങ്ങളില്‍ ബോധവല്‍കരണ സദസ്സ് , ലഘുലേഖ വിതരണം , ഫാമിലി സംഗമം , സെമിനാര്‍ എന്നിവ സംഘടിപിക്കും , ജനറല്‍ സെക്രട്ടറി അന്‍വര്‍ കളറോട് സ്വാഗതവും , സലീം പാലച്ചിറ  നന്ദിയും പറഞ്ഞു.