റിയാദ്: സൗദിയിലെ തായിഫില്‍ നാലു പേര്‍ക്ക് വധശിക്ഷ നടപ്പാക്കി. ആറ് പേരെ കൊന്ന കേസിലെ പ്രതികള്‍ക്കാണ് വധശിക്ഷ നല്‍കിയത്. ഞായറാഴ്ച രാവിലെ തായിഫിലെ സൂക്ക് ബലദിന് സമീപം വെച്ചാണ് വധ ശിക്ഷ നടപ്പാക്കിയാതായതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സായിദ് ബിന്‍ ബാദി അല്‍ഖസ്സാമിയുടെ മക്കളായ മുത്അബ്, അബ്ദുല്ല, നാഇഫ്, ബന്ധുവായ മുഹമ്മദ് ബിന്‍ ബാദി അല്‍ ഖസ്സാമി എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ഉവൈള് ബിന്‍ ഉവള്ല്ല അല്‍ ഖസ്സാമിയുടെ മക്കളായ ശബീബ്, സഈദ്, ഈദ്, ദൈഫുല്ലാ, മുഹമ്മദ്, ആദൃ സഹോദരന്‍ ശബീബിന്റെ മകന്‍ അബ്ദുല്ല എന്നിവരെ വധിച്ച കേസിലാണ് ശിക്ഷ. ഭൂമി തര്‍ക്കം സംബന്ധമായ അവകാശതര്‍ക്കത്തിനിടയിലാണ് കൊല നടത്തിയത്.

ജനറല്‍ കോടതി, അപ്പീല്‍ കോടതി, സുപ്രീം കോടതി എന്നീ കോടതികള്‍ വിധി ശരിവെച്ചിരുന്നു.