ജിദ്ദ:  പ്ലാന്റില്‍ തീപിടുത്തം ഉണ്ടായതിനെ തുടര്‍ന്ന്  അരംകോ കമ്പനിയിലെ  രണ്ടു ജീവനക്കാര്‍ മരിച്ചു. പതിനാറ് ജീവനക്കാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.  ബുധനാഴ്ചയാണ് റിയാദിലെ വസീ ക്രൂഡ് ഓയില്‍ പ്ലാന്റില്‍ തീപിടുത്തമുണ്ടായത്. തീപിടുത്തം നിയന്ത്രണ വിധേയമാണെന്ന്   അരംകോ ട്വീറ്റ് ചെയ്തിരുന്നു. 

പതിനേഴ് ജീവനക്കാര്‍ പരിക്കേറ്റ് ചികിത്സയിലായെന്നും മൂന്ന് പേര്‍ ഐസിയുവില്‍ ആണെന്നും  അല്‍ റിയാദ് പത്രം റിപ്പോര്‍ട്ട്  ചെയ്തിരുന്നു.